മഹീന്ദ്ര BE.6, XEV 9e എന്നിവ ആഗോള വിപണിയിലേക്ക്. XUV 3XO EV, XEV 7e ഇന്ത്യയിൽ പുറത്തിറക്കും. സ്കോർപിയോ N, ഥാർ, XUV700 എന്നിവയ്ക്ക് അപ്ഡേറ്റുകളും. XUV 3XO EV, ടാറ്റ നെക്സോൺ EV യുടെ എതിരാളി. XEV 7e, XUV700 ന്റെ ഇലക്ട്രിക് പതിപ്പ്.

2024 നവംബറിൽ അവതരിപ്പിച്ച പുതിയ ബോൺ ഇലക്‌ട്രിക് എസ്‌യുവികളെ (BE 6, XEV 9e) ആഗോള വിപണികളിൽ എത്തിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലക്ഷ്യമിടുന്നു. കൂടാതെ XUV 3XO EV, XEV 7e എന്നിവ ഉൾപ്പെടെ അവതരിപ്പിച്ച് ബാറ്ററി ഇലക്ട്രിക് വാഹന ഉൽപ്പന്ന ശ്രേണി ഇന്ത്യയിൽ വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. സ്കോർപിയോ എൻ, താർ, എക്‌സ്‌യുവി700 എന്നിവയുൾപ്പെടെ മൂന്ന് ജനപ്രിയ മോഡലുകൾക്കും മഹീന്ദ്ര പ്രധാന അപ്‌ഡേറ്റ് നൽകും. വരാനിരിക്കുന്ന ഈ മികച്ച അഞ്ച് മഹീന്ദ്ര എസ്‌യുവികളുടെ ചില പ്രധാന വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം:

മഹീന്ദ്ര XUV 3XO ഇവി
വരും മാസങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന XUV 3XO സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക്ക് പതിപ്പിന്‍റെ പണിപ്പുരയിലാണ് മഹീന്ദ്ര. എങ്കിലും, ഉൽപ്പന്നത്തെക്കുറിച്ചും അതിൻ്റെ ലോഞ്ച് ടൈംലൈനെക്കുറിച്ചും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നുമില്ല. മഹീന്ദ്രയിൽ നിന്നുള്ള ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി നിലവിൽ ഇവി സെഗ്‌മെൻ്റിൽ ആധിപത്യം പുലർത്തുന്ന ടാറ്റ നെക്‌സോൺ ഇവിക്കെതിരെ മത്സരിക്കും. മഹീന്ദ്ര XUV 3XO EV യിൽ 35kWh ബാറ്ററി പാക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് മോട്ടോറിൻ്റെയും ശ്രേണിയുടെയും വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപന ചെയ്ത അലോയ് വീലുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും 'ഇവി' ബാഡ്‍ജിംഗും ഉൾപ്പെടെ ഏറ്റവും കുറഞ്ഞ സൗന്ദര്യവർദ്ധക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV700 എസ്‌യുവി
ഉയർന്ന ജനപ്രീതിയുള്ള മൂന്ന് എസ്‌യുവികളുടെ വിൽപ്പന കൂടുതൽ വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025ൽ അപ്‌ഡേറ്റ് ചെയ്‌ത സ്‌കോർപിയോ എൻ, ഥാർ, എക്‌സ്‌യുവി700 എന്നിവ അവതരിപ്പിക്കും. മൂന്ന് എസ്‌യുവികൾക്കും ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിക്കും. അതേസമയം അവയുടെ ഡിസൈനും പവർട്രെയിനുകളും നിലവിലേതുതന്നെ തുടരും. 2025 മഹീന്ദ്ര സ്കോർപിയോ എൻ, വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്ത ADAS സ്യൂട്ടുമായി വന്നേക്കാം. അതേസമയം XUV700 ഫെയ്‌സ്‌ലിഫ്റ്റിന് 16-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള എച്ച്‌യുഡി എന്നിവ ലഭിച്ചേക്കാം. മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഡ്രൈവർ ഡിസ്‌പ്ലേയും നൽകാം. മോഡൽ ലൈനപ്പിലുടനീളം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്തേക്കാം. അതേസമയം ഉയർന്ന ട്രിം ലെവൽ 2 ADAS ഉം 360 ഡിഗ്രി ക്യാമറയും മാത്രമായി വരാം.

മഹീന്ദ്ര XEV 7e
മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഇലക്ട്രിക്ക് പതിപ്പ് 2025 അവസാനത്തോടെ എത്തും. മഹീന്ദ്ര XEV 7e എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവി അതിൻ്റെ പവർട്രെയിൻ XEV 9e-യുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 59kWh, 79kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുമായാണ് രണ്ടാമത്തേത് വരുന്നത്. ഹാർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വിഷണഎക്സ് HUD, ഒരു പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, മൂന്ന് സ്‌ക്രീൻ സജ്ജീകരണം, പ്രകാശമുള്ള ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വൈറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി തുടങ്ങിയവ ഉൾപ്പെടെ അതിൻ്റെ മിക്ക ഫീച്ചറുകളും XEV 9e-യിൽ നിന്ന് ലഭിക്കും.