ഹ്യുണ്ടായ് 2025 ജനുവരിയിൽ ജനപ്രിയ മോഡലുകൾക്ക് മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി എക്സ്റ്റ‍ർ, i20, വെന്യു, i10 തുടങ്ങിയ മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ വലിയ ലാഭമുണ്ടാക്കാൻ കഴിയും. ഇതിൽ ഗ്രാൻഡ് i10 നിയോസിന്‍റെ ഓഫ‍റുകളെക്കുറിച്ച് വിശദമായി അറിയാം.  

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് 2025 ജനുവരിയിൽ ജനപ്രിയ മോഡലുകൾക്ക് മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി എക്സ്റ്റ‍ർ, i20, വെന്യു, i10 തുടങ്ങിയ മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ വലിയ ലാഭമുണ്ടാക്കാൻ കഴിയും. ഇതിൽ ഗ്രാൻഡ് i10 നിയോസിന്‍റെ ഓഫ‍റുകളെക്കുറിച്ച് വിശദമായി അറിയാം. ഗ്രാൻഡ് i10 നിയോസ് 2025 മോഡലും 2024 മോഡലും കമ്പനി ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

2025 മോഡൽ ഗ്രാൻഡ് ഐ10 നിയോസിന് പരമാവധി 23,000 രൂപ വരെ കിഴിവ് ലഭ്യമാണ്. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. എറ പെട്രോൾ വേരിയൻ്റ് ഒഴികെയുള്ള എല്ലാ പെട്രോൾ എംടി, പെട്രോൾ എഎംടി, സിഎൻജി വേരിയൻ്റുകളിലും ഈ കിഴിവ് ബാധകമാണ്.

2024 മോഡലായ ഗ്രാൻഡ് i10 NIOS-ൽ നിങ്ങൾക്ക് ഇതിലും വലിയ കിഴിവുകൾ ലഭിക്കുന്നു, അതിൻ്റെ ബേസ് എറ ട്രിമ്മിൽ 20,000 രൂപയും സിഎൻജി വേരിയൻ്റിന് 25,000 രൂപയും നാച്ച്വറലി ആസ്‍പിരേറ്റഡ് പെട്രോൾ വേരിയൻ്റുകളിൽ 45,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടും ഉണ്ട്. ഇതിന് പുറമെ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ബോണസും കമ്പനി നൽകുന്നു. ഈ രീതിയിൽ, ഈ മോഡലിന് മൊത്തം 68,000 രൂപ വരെ കിഴിവ് ലഭിക്കും.

1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഹ്യുമ്ടായി ഗ്രാൻഡ് ഐ10 നിയോസിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 82 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് MT, 5-സ്പീഡ് എഎംടി സൗകര്യം ഇതിൽ ലഭിക്കും. ഇതോടൊപ്പം, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി ഉള്ള 1.2-ലിറ്റർ ബൈ-ഫ്യുവൽ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ സഹായത്തോടെ 68 ബിഎച്ച്പിയിലും 95 എൻഎമ്മിലും പവർ ഉത്പാദിപ്പിക്കപ്പെടുന്നു. അതേസമയം ഇതിന് അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ ലഭിക്കുന്നു. 

സ്പാർക്ക് ഗ്രീൻ ഉൾപ്പെടെ ആറ് മോണോടോൺ കളർ ഓപ്ഷനുകളിൽ കാ‍ ലഭ്യമാണ്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് എന്നിവയാണ് മറ്റ് ഓപ്ഷനുകൾ. കറുത്ത മേൽക്കൂരയുള്ള സ്‍പാർക്ക് ഗ്രീൻ, കറുത്ത മേൽക്കൂരയുള്ള പോളാർ വൈറ്റ് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. ഗ്രാൻഡ് i10 നിയോസിൽ നാല് എയർബാഗുകൾ (ഡ്രൈവർ, പാസഞ്ചർ & സൈഡ് എയർബാഗുകൾ) ഉൾപ്പെടെയുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് കർട്ടൻ എയർബാഗുകളോട് കൂടിയ ആറ് എയർബാഗുകൾ ലഭിക്കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്‍റ്, റിയർ പാർക്കിംഗ് സെൻസറുകളോട് കൂടിയ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ & പാർക്കിംഗ് അസിസ്റ്റ്, ഓഡിയോയിൽ ഡിസ്‌പ്ലേയുള്ള റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം മുതലായവയാണ് ഹാച്ച്ബാക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

അതേസമയം സ്റ്റൈലിഷ് ഡിസൈനിനും ഫീച്ചറുകൾക്കും പേരുകേട്ട വെർണയ്ക്കും കമ്പനി മികച്ച ഓഫറുകൾ നൽകുന്നു. i20, വെന്യു എന്നിവയിലും ഹ്യുണ്ടായി പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ എക്സ്റ്ററിനും ആകർഷകമായ കിഴിവുകൾ നൽകുന്നുണ്ട്. ഈ ഓഫറുകൾ പരിമിത കാലത്തേക്ക് ഉള്ളതാണ്. അതിനാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ വേഗം നിങ്ങളുടെ അടുത്തുള്ള ഹ്യുണ്ടായ് ഡീലർഷിപ്പ് സന്ദർശിക്കുക.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.