2025 ജൂണിൽ ഇന്ത്യയിൽ 13,178 ഇലക്ട്രിക് കാറുകൾ വിറ്റു. ടാറ്റ മോട്ടോഴ്‌സ് 4,708 യൂണിറ്റുകളുമായി ഒന്നാമതും ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ 3,972 യൂണിറ്റുകളുമായി രണ്ടാമതും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3,029 യൂണിറ്റുകളുമായി മൂന്നാമതുമാണ്.

ന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് കൂടുകയാണ്. 2025 ജൂൺ ഇലക്ട്രിക്ക് മോഡലുകൾക്ക് ഒരു മികച്ച മാസമായിരുന്നു. പ്രാദേശിക ബ്രാൻഡുകളാണ് വളർച്ചയുടെ ഭൂരിഭാഗവും കൊണ്ടുവന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (FADA) കണക്കുകൾ പ്രകാരം, 2025 ജൂണിൽ ഇന്ത്യയിൽ 13,178 ഇലക്ട്രിക് കാറുകൾ വിറ്റു. ടാറ്റ മോട്ടോഴ്‌സ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മാസം കമ്പനി 4,708 ഇലക്ട്രിക് കാറുകൾ വിറ്റു, പ്രതിമാസം 8.21 ശതമാനം (മെയ് 2025: 4,351 യൂണിറ്റുകൾ) വളർച്ചയും 2.48% (ജൂൺ 2024: 4,594 യൂണിറ്റുകൾ) പ്രതവിർഷ വളർച്ചയും കമ്പനി രേഖപ്പെടുത്തി.

2025 ജൂണിൽ 3,972 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച് ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ രണ്ടാം സ്ഥാനത്തായിരുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പും ചൈനയിലെ എസ്എഐസി മോട്ടോറും തമ്മിലുള്ള സംയുക്ത സംരംഭം 5.50% പ്രതിമാസ വളർച്ചയും 168.38% വാർഷിക വളർച്ചയും രേഖപ്പെടുത്തി. പ്രധാനമായും എംജി വിൻഡ്‌സർ ഇവിയുെട വരവായിരുന്നു ഇതിന് പ്രധാന കാരണം. മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025 ജൂണിൽ മികച്ച വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം കമ്പനി 3,029 ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്തു. ഇത് 15.08% മാസ വളർച്ച (മെയ് 2025: 2,632 യൂണിറ്റുകൾ) രേഖപ്പെടുത്തി, എന്നാൽ ഒരു വർഷം മുമ്പ് ഇതേ മാസത്തേക്കാൾ (ജൂൺ 2024: 486 യൂണിറ്റുകൾ) 523.25% വർദ്ധനവ് രേഖപ്പെടുത്തി.

അതേസമയം വിപണിയിൽ പ്രതീക്ഷിച്ചത്ര സ്വാധീനം ഉണ്ടാക്കാൻ ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്കിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഷോറൂമുകളിൽ പ്രാദേശികമായി നിർമ്മിച്ച മോഡൽ ഉണ്ടായിരുന്നിട്ടും 2025 ജൂണിൽ ഹ്യുണ്ടായി വെറും 512 ഇലക്ട്രിക് കാറുകൾ മാത്രമാണ് വിറ്റത്. ഇത് കമ്പനിയെ വിൽപ്പന ചാർട്ടിൽ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. 2025 മെയ് മാസത്തിലെ 606 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 15.51% കുറവായിരുന്നു. എന്നാൽ 2024 ജൂണിലെ 63 യൂണിറ്റുകളെ നെ അപേക്ഷിച്ച് 712.70% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.

2025 ജൂണിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ അഞ്ചാമത്തെ കമ്പനി ചൈനീസ് ബ്രാൻഡായ ബിവൈഡിയാണ്. കമ്പനി ജൂണിൽ 476 ഇലക്ട്രിക് കാറുകൾ വിതരണം ചെയ്തു. കഴിഞ്ഞ മാസം കമ്പനി 3.64% പ്രതിമാസ ഇടിവ് (മെയ് 2025: 494 യൂണിറ്റുകൾ) നേരിട്ടു, എന്നാൽ കഴിഞ്ഞ മാസം 95.88% വാർഷിക വളർച്ച രേഖപ്പെടുത്തി. ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഒരേയൊരു ഇലക്ട്രിക് കാറായ ഇ-സി3 യുടെ 80 യൂണിറ്റുകൾ വിറ്റു. 94 യൂണിറ്റുകളുമായി മെഴ്‌സിഡസ് ബെൻസ്, 41 യൂണിറ്റുകളുമായി കിയ, 22 യൂണിറ്റുകളുമായി വോൾവോ കാർസ് എന്നിവ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങൾ നേടി. 13,178 ഇലക്ട്രിക് കാർ വിൽപ്പനയിൽ മറ്റ് ബ്രാൻഡുകൾ മൊത്തം 30 യൂണിറ്റുകൾ സംഭാവന ചെയ്തു എന്നാണ് കണക്കുകൾ.