Asianet News MalayalamAsianet News Malayalam

ഥാറിനെ വിറപ്പിക്കാന്‍ പുത്തന്‍ ഗൂര്‍ഖ എത്തി

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) പതിപ്പ് വിപണിയിലെത്തി. 

Force Gurkha ABS launched
Author
Mumbai, First Published Apr 12, 2019, 1:10 PM IST

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) പതിപ്പ് വിപണിയിലെത്തി. ത്രീ ഡോര്‍ എക്‌സ്‌പ്ലോറര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, ത്രീ ഡോര്‍ എക്‌സ്ട്രീം എന്നിവയിലാണ് എബിഎസ് ഉള്‍പ്പെടുത്തിയത്. ബേസ് വേരിയന്റായ എക്‌സ്‌പെഡിഷനില്‍ എബിഎസ് ഉള്‍പ്പെടുത്തിയിട്ടില്ല. 

ഗൂര്‍ഖ നോണ്‍ എബിഎസിനെക്കാള്‍ ഏകദേശം 30000 രൂപയോളം വില കൂടുതലാണ് എബിഎസിന്‌.  ത്രീ ഡോര്‍ എക്‌സ്‌പ്ലോററിന് 11.05 ലക്ഷവും 5 ഡോര്‍ എക്‌സ്‌പ്ലോററിന് 12.55 ലക്ഷവും ത്രീ ഡോര്‍ എക്‌സ്ട്രീമിന് 13.30 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളാണ് ഗൂര്‍ഖയ്ക്കുള്ളത്. എബിഎസ് നല്‍കിയതൊഴിച്ചാല്‍ വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ല. 2018 ഡിസംബറിലാണ് പുതുക്കിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

കരുത്തുറ്റ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എക്സ്ട്രീമിന്‍റെ ഹൃദയം. 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ബെന്‍സ് G32 മോഡലില്‍ നിന്നെടുത്ത 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 

എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍ എന്നീ വകഭേദങ്ങളിലും 85 എച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. എബിഎസ് ഗൂര്‍ഖയ്ക്കുള്ള ബുക്കിങ് രാജ്യത്തെ എല്ലാ ഫോഴ്‌സ് ഡീലര്‍ഷിപ്പുകളിലും തുടങ്ങി. മഹീന്ദ്ര ഥാറാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളി. 
 

Follow Us:
Download App:
  • android
  • ios