ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന ഏഴ് സീറ്റർ ഹൈബ്രിഡ് എസ്‌യുവികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ലേഖനം നൽകുന്നു. മാരുതി എസ്ക്യൂഡോ, ടൊയോട്ട ഫോർച്യൂണർ എംഎച്ച്ഇവി, ഹോണ്ട ZR-V, റെനോ ബോറിയൽ, നിസാൻ 7 സീറ്റർ എസ്‌യുവി, കിയ 7 സീറ്റർ എസ്‌യുവി, ഹ്യുണ്ടായി 7 സീറ്റർ എസ്‌യുവി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
സുഖസൗകര്യങ്ങളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതും ഇന്ധനച്ചെലവ് കുറവുള്ളതുമായ ഒരു വിശാലമായ ഫാമിലി എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ, നിങ്ങളെ തേടി നിരവധി വാഹനങ്ങൾ വരാൻ ഒരുങ്ങുന്നുണ്ട്. 7 സീറ്റർ എസ്‌യുവി വിഭാഗത്തിൽ ഹൈബ്രിഡിന് വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, വാഹന നിർമ്മാതാക്കൾ സൗമ്യവും ശക്തവുമായ ഹൈബ്രിഡ് പവർട്രെയിനുകൾ ഉപയോഗിച്ച് ആവേശകരമായ പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതാ ഫാമിലികൾക്കായി വരനാരിക്കുന്ന ചില ഏഴ് സീറ്റർ ഹൈബ്രിഡ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ അറിയാം.
മാരുതി എസ്ക്യൂഡോ
മാരുതി എസ്ക്യൂഡോ (Y17 എന്ന രഹസ്യനാമം) മാരുതിസുസുക്കിയിൽ നിന്നുള്ള പുതിയ 5 സീറ്റർ എസ്‌യുവി ആയിരിക്കും. ഇത് അരീന ഡീലർഷിപ്പ് വഴി വിൽക്കും. ഗ്രാൻഡ് വിറ്റാരയ്ക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു ബദലായിരിക്കും ഈ കാർ. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മറ്റ് ഇടത്തരം എസ്‌യുവികൾ എന്നിവയുമായി മത്സരിക്കും. 103 ബിഎച്ച്പി, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 79 ബിഎച്ച്പി, 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുമായി എസ്ക്യൂഡോ അതിന്റെ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്.
ടൊയോട്ട ഫോർച്യൂണർ എംഎച്ച്ഇവി
ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ് അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എസ്‌യുവിയുടെ പവർട്രെയിൻ സിസ്റ്റത്തിൽ 2.8 ലിറ്റർ ഡീസൽ എഞ്ചിനും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉണ്ടായിരിക്കും. ഇത് 201bhp കരുത്തും 500Nm ടോർക്കും നൽകുന്നു. ഡീസൽ-പവർ ഫോർച്യൂണറിനേക്കാൾ 5 ശതമാനം മികച്ച ഇന്ധനക്ഷമത ഫോർച്യൂണർ എംഎച്ച്ഇവി വാഗ്ദാനം ചെയ്യുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.
ഹോണ്ട ZR-V
ഈ വർഷം അവസാനത്തോടെ ഹോണ്ട കാർസ് ഇന്ത്യ ആഗോളതലത്തിൽ ജനപ്രിയമായ ZR-V ഹൈബ്രിഡ് എസ്‌യുവി അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . ആഗോള വിപണികളിൽ, രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ലിഥിയം-അയൺ ബാറ്ററിയും ജോടിയാക്കിയ 2.0L പെട്രോൾ എഞ്ചിനാണ് ഹോണ്ട ZR-V വാഗ്ദാനം ചെയ്യുന്നത്. ഈ സജ്ജീകരണം പരമാവധി 180bhp പവറും 315Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയർബോക്‌സും ഓൾവീൽ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച 1.5L ടർബോ പെട്രോൾ എഞ്ചിനിലും ഇത് ലഭിക്കും.
റെനോ ബോറിയൽ/നിസാൻ 7 സീറ്റർ എസ്‌യുവി
2026-ൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ് പുതുതലമുറ റെനോ ഡസ്റ്ററും ഡസ്റ്റർ 7-സീറ്റർ (ബോറിയൽ) എസ്‌യുവികളും. രണ്ട് എസ്‌യുവികളിലും ശക്തമായ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയാണ് റെനോ ബോറിയൽ 7-സീറ്റർ എസ്‌യുവി ആഗോളതലത്തിൽ വാഗ്‍ദാനം ചെയ്യുന്നത്.
2026-ൽ നിസാൻ ഡസ്റ്ററിന്റെയും ബോറിയലിന്‍റെയും പുനർനിർമ്മിച്ച പതിപ്പും അവതരിപ്പിക്കും. ഈ എസ്‌യുവികൾ അവയുടെ പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ തുടങ്ങിയവ അവയുടെ ഡോണർ പതിപ്പുകളുമായി പങ്കിടും. അവ വ്യത്യസ്തമായ ഡിസൈൻ ഘടകങ്ങൾ അവതരിപ്പിക്കും. വരാനിരിക്കുന്ന നിസ്സാൻ 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവിയിൽ അധിക ഓൺ-ബോർഡ് സവിശേഷതകളും വന്നേക്കാം.
കിയ 7 സീറ്റർ എസ്‌യുവി
സോറന്‍റോയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഹൈബ്രിഡ് മോഡലുമായി (MQ4i എന്ന കോഡ് നാമം) 7 സീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ പുറത്തിറക്കിയ സോറന്‍റോ എസ്‌യുവിയുമായി പ്ലാറ്റ്‌ഫോം, സവിശേഷതകൾ പാർട്‍സുകൾ തുടങ്ങിയവ പുതിയ കിയ 7 സീറ്റർ എസ്‌യുവി പങ്കിടും. പുതിയ കിയ 7 സീറ്റർ എസ്‌യുവിയിൽ 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ വാഗ്‍ദാനം ചെയ്യും. ആഗോളതലത്തിൽ, കിയ സോറന്റോയിൽ 1.6 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭ്യമാണ്. ഇതൊരു ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് 227 bhp കരുത്തും 350 Nm ടോർക്കും നൽകുന്നു. ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനും വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി 7 സീറ്റർ എസ്‌യുവി
ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ പ്രയോജനപ്പെടുത്തി പുതിയ മൂന്ന് നിര എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നു. Ni1i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതിയ ഹ്യുണ്ടായി 7 സീറ്റർ എസ്‌യുവി 2027 ഓടെ ഹ്യുണ്ടായിയുടെ തലേഗാവ് പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കും. ആഗോളതലത്തിൽ പ്രശസ്തമായ 1.6 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ചേക്കാം അല്ലെങ്കിൽ ശക്തമായ ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തിരഞ്ഞെടുത്തേക്കാം.


