മാരുതി സുസുക്കി അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പുതിയ നിരവധി മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു, അവയിൽ പലതും എസ്‌യുവികളായിരിക്കും.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പുതിയ നിരവധി ലോഞ്ചുകൾ പ്ലാൻ ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന മോഡലുകളിൽ പലതും എസ്‍യുവികൾ ആയിരിക്കും എന്നതാണ് ശ്രദ്ധേയം. ഇത്തരം നിരവധി മോഡലുകൾ കമ്പനി നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതാ വരാനിരിക്കുന്ന ചില മോഡലുകളെക്കുറിച്ച് അറിയാം.
മാരുതി സുസുക്കി ഇ വിറ്റാര
മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് മോഡലായ ഇ-വിറ്റാര 2025 സെപ്റ്റംബറിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. നെക്സ നെറ്റ്‌വർക്ക് വഴിയാണ് ഈ എസ്‌യുവി വാഗ്‍ദാനം ചെയ്യുന്നത്. കൂടാതെ രണ്ട് ബാറ്ററി കോൺഫിഗറേഷനുകളും ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഫുൾ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ശേഷിയും ഉൾപ്പെടും. ഹാർട്ടെക്റ്റ് ഇ ആർക്കിടെക്ചറാണ് ഈ കാറിനെ പിന്തുണയ്ക്കുന്നത്.
7 സീറ്റർ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
ജനപ്രിയ മോഡലായ ഗ്രാൻഡ് വിറ്റാരയുടെ മൂന്ന് നിര പതിപ്പ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് മാരുതി സുസുക്കി പരിഗണിക്കുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുമായി മത്സരിക്കുന്നതിനായി, അധിക ഇരിപ്പിട ശേഷിയുള്ള ഇടത്തരം എസ്‌യുവികൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താൻ മാരുതിയെ ഗ്രാൻഡ് വിറ്റാരയുടെ ഈ വിപുലീകൃത പതിപ്പ് സഹായിക്കും.
മാരുതി സുസുക്കി മൈക്രോ എസ്‌യുവി
പുതിയ കോംപാക്റ്റ് എംപിവിയ്‌ക്കൊപ്പം, കമ്പനി മൈക്രോ എസ്‌യുവി രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി റിപ്പോട്ടുകൾ ഉണ്ട്. 2026 അവസാനത്തോടെയോ 2027 ൽ ഈ മോഡൽ എത്താൻ സാധ്യതയുണ്ട്. ഹ്യുണ്ടായി എക്‌സ്‌റ്ററിനും ടാറ്റ പഞ്ചിനും എതിരായി ഈ മോഡൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി ഒരു ഹൈബ്രിഡ് പവർട്രെയിൻ നൽകുന്നതിനെക്കുറിച്ച് മാരുതി പരിഗണിച്ചേക്കുമെന്നും റിപ്പോട്ടുകൾ ഉണ്ട്.
മാരുതി-സുസുക്കി-ഇ-വിറ്റാര-ഇലക്ട്രിക്-എസ്‌യുവി
ടൊയോട്ട ബാഡ്‍ജുള്ള ഒരു ഇലക്ട്രിക് വിറ്റാരയും ഉടൻ പുറത്തിറങ്ങും. രണ്ട് മോഡലുകളും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഗുജറാത്തിലെ പ്ലാന്റിൽ അതത് പ്രാദേശിക, അന്തർദേശീയ ബിസിനസുകൾക്കായി നിർമ്മിക്കും.
മാരുതി സുസുക്കി എസ്‍കുഡോ
മാരുതി സുസുക്കി പുതിയ അഞ്ച് സീറ്റർ എസ്‌യുവി വികസിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണ്. ഗ്രാൻഡ് വിറ്റാരയ്ക്ക് താഴെയായി സ്ഥാനം പിടിക്കാൻ ഒരുങ്ങുന്നു. ഗ്രാൻഡ് വിറ്റാരയേക്കാൾ അല്പം നീളമുള്ളതായിരിക്കും ഈ എസ്‌യുവി എന്ന് പ്രതീക്ഷിക്കുന്നു. വരും മാസങ്ങളിൽ ലോഞ്ച് ചെയ്യുമ്പോൾ, പുതിയ എസ്‌യുവി ഗ്രാൻഡ് വിറ്റാരയുമായി പവർട്രെയിൻ കോമ്പിനേഷനുകൾ പങ്കിടാൻ സാധ്യതയുണ്ട്.
മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡ്
ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന ഡിസയറിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റത്തിന് സമാനമായ ഒരു വൈദ്യുതീകരിച്ച പവർട്രെയിൻ വരാനിരിക്കുന്ന പതിപ്പിന് ലഭിക്കുമെന്ന് പരീക്ഷണ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. സ്ഥിരീകരിച്ചാൽ, ഫ്രോങ്ക്സ് ഹൈബ്രിഡ് കോംപാക്റ്റ് ക്രോസ്ഓവറിന്റെ നിരയിലേക്ക് കൂടുതൽ ഇന്ധനക്ഷമതയുള്ള ഒരു ഓപ്ഷൻ അവതരിപ്പിക്കും.
