ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കാറുകൾക്ക് ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് ഓഫറിന്റെ ഭാഗമായി 1.22 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. ഏറ്റവും ഉയർന്ന കിഴിവ് എലിവേറ്റിനാണ്.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കാറുകൾക്ക് വൻ കിഴിവ് പ്രഖ്യാപിച്ചു. 'ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്' ഓഫറിലാണ് കമ്പനി ഈ കിഴിവ് കൊണ്ടുവന്നിരിക്കുന്നത്. ഈ ഓഫർ പ്രകാരം കമ്പനിയുടെ കാറുകൾക്ക് 1.22 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഹോണ്ട സിറ്റി, അമേസ് എന്നിവയ്ക്കും കിഴിവ് നൽകുന്നുണ്ട്. എന്നാൽ ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത് ഹോണ്ട എലിവേറ്റിനാണ്.

ഹോണ്ട എലിവേറ്റ് ഒരു ഇടത്തരം എസ്‌യുവിയാണ്. ഇത് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്നു. എങ്കിലും ഇതിന്റെ വിൽപ്പന ഈ എതിരാളി വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാൽ, എലിവേറ്റിന് കമ്പനി ബമ്പർ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹോണ്ട എലിവേറ്റിന് 1.22 ലക്ഷം രൂപ കിഴിവ് നൽകുന്നു. ഓഗസ്റ്റ് അവസാനം വരെ ഈ ഓഫർ ബാധകമായിരിക്കും.

ഹോണ്ടയുടെ എലിവേറ്റ് മനോഹരമായ ഒരു എസ്‍യുവി ആണ്. അകത്ത് വിശാലമായ സ്ഥലം ലഭിക്കുന്നു. ഇത് സുഗമമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. ഇതിനുപുറമെ, ഇതിന് ADAS-ഉം നിരവധി സുഖസൗകര്യങ്ങളുംഉണ്ട്. അവ മികച്ച നിലവാരവും ഈടും അവകാശപ്പെടുന്നു. ഹോണ്ട എലിവേറ്റിന്റെ അടിസ്ഥാന മോഡലിന്‍റെ വില 13.60 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഉയർന്ന മോഡലിന് 19.72 ലക്ഷം രൂപ വരെ ഓൺ-റോഡ് ഡൽഹി വിലയുണ്ട്.

ഹോണ്ട സിറ്റിയിലേതുപോലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എലിവേറ്റിലും ഉള്ളത്. ടർബോ-പെട്രോൾ ഇല്ല. ഹൈബ്രിഡും ഡീസലും ഇല്ല. നിങ്ങൾക്ക് ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേയുള്ളൂ. എങ്കിലും മാനുവൽ, സിവിടിയിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. ഹോണ്ട എലിവേറ്റ് മാനുവൽ ട്രാൻസ്മിഷനിൽ 15.31 കിലോമീറ്റർ മൈലേജും സിവിടി ഓട്ടോമാറ്റിക്കിൽ 16.92 കിലോമീറ്റർ മൈലേജും നൽകുന്നു. അതേസമയം ജൂണിൽ ഹോണ്ട എലിവേറ്റിനുള്ള ഡിമാൻഡ് പ്രതിമാസം 56.25 ശതമാനം വളർച്ച കൈവരിച്ചവെന്ന് കമ്പനി പറയുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.