പുതിയ വെന്യു എൻ ലൈൻ വരുന്നു. 2025 നവംബർ നാലിന് പുറത്തിറങ്ങുന്ന പുതിയ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു.  25,000 രൂപ നൽകി സ്റ്റാൻഡേർഡ്, സ്‌പോർട്ടി എൻ ലൈൻ മോഡലുകൾ ബുക്ക് ചെയ്യാം.

പുതുതലമുറ ഹ്യുണ്ടായി വെന്യു 2025 നവംബർ നാലിന് ഷോറൂമുകളിൽ എത്തും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉൾക്കൊള്ളുന്ന പുതിയ വെന്യു എൻ ലൈൻ കാർ നിർമ്മാതാവ് പുറത്തിറക്കി. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ നൽകി സ്റ്റാൻഡേർഡ്, സ്‌പോർട്ടി എൻ ലൈൻ മോഡലുകൾ ബുക്ക് ചെയ്യാം.

രണ്ട് ട്രിമ്മുകളിൽ ലഭ്യമാകും

2025 ഹ്യുണ്ടായി വെന്യു എൻ ലൈൻ ലൈനപ്പ് N6, N10 എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ ലഭ്യമാകും. നിലവിലെ മോഡലിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 1.0L ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ ആണ് ഇത് നൽകുന്നത്. ഈ ഗ്യാസോലിൻ യൂണിറ്റ് പരമാവധി 120 bhp പവർ നൽകുന്നു, കൂടാതെ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ തിരഞ്ഞെടുക്കാം. പുറംഭാഗത്ത്, പുതിയ ഹ്യുണ്ടായി വെന്യു എൻ ലൈനിൽ എൻ ലൈൻ എംബ്ലം ഉള്ള ഇരുണ്ട ക്രോം റേഡിയേറ്റർ ഗ്രിൽ, മുന്നിലും പിന്നിലും ചുവന്ന ഹൈലൈറ്റുകൾ, മുന്നിലും പിന്നിലും എൻ ലൈൻ എക്സ്ക്ലൂസീവ് ഡാർക്ക് മെറ്റാലിക് സിൽവർ സ്കിഡ് പ്ലേറ്റ്, ബോഡി-കളർ വീൽ ആർച്ച് ക്ലാഡിംഗ്, എൽഇഡി സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, ചുവന്ന ഹൈലൈറ്റുകളുള്ള സൈഡ് സിൽ ഗാർണിഷ്, ചുവന്ന ഹൈലൈറ്റുകളുള്ള ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു.

R17 ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഈ എസ്‌യുവിക്ക് ലഭിക്കുന്നത്. അതിൽ എൻ എംബ്ലം ഉൾപ്പെടുന്നു. പുതിയ എൻ ലൈൻ പതിപ്പിൽ മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകളിൽ ചുവന്ന കാലിപ്പറുകൾ, ട്വിൻ ടിപ്പ് എക്‌സ്‌ഹോസ്റ്റ്, എൻ ലൈൻ എക്‌സ്‌ക്ലൂസീവ് വിംഗ് ടൈപ്പ് സ്‌പോയിലർ, ഫ്രണ്ട് ഫെൻഡറിൽ എൻ ലൈൻ എംബ്ലം, റേഡിയേറ്റർ ഗ്രിൽ, ടെയിൽഗേറ്റ് എന്നിവ തുടരുന്നു.

കളർ ഓപ്ഷനുകൾ

അറ്റ്ലസ് വൈറ്റ്

ടൈറ്റൻ ഗ്രേ

ഡ്രാഗൺ റെഡ്

അബിസ് ബ്ലാക്ക്

ഹേസൽ ബ്ലൂ

അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്

അബിസ് ബ്ലാക്ക് റൂഫുള്ള ഹേസൽ ബ്ലൂ

അബിസ് ബ്ലാക്ക് റൂഫുള്ള ഡ്രാഗൺ റെഡ്

2025 ഹ്യുണ്ടായി വെന്യു എൻ ലൈൻ ഫീച്ചർ അപ്‌ഗ്രേഡുകൾ

പുതിയ ഹ്യുണ്ടായി വെന്യു എൻ ലൈനിന് ചുവന്ന ഹൈലൈറ്റുകളുള്ള സ്പോർട്ടി ബ്ലാക്ക് ഇന്റീരിയർ ഉണ്ട്. എൻ ലൈൻ എക്സ്ക്ലൂസീവ് സ്റ്റിയറിംഗ് വീലും ഗിയർ ഷിഫ്റ്റ് നോബും ഇതിലുണ്ട്. പുതിയ എൻ ലൈൻ പതിപ്പിൽ സ്പോർട്ടി മെറ്റൽ പെഡലുകൾ, എൻ ബ്രാൻഡിംഗുള്ള കറുത്ത ലെതറെറ്റ് സീറ്റുകൾ, സെന്റർ കൺസോളിലും ക്രാഷ് പാഡിലും ചുവന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഉണ്ട്.

മറ്റ് പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ

8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം

ഒടിഎ അപ്‌ഡേറ്റുകൾ

ബ്ലൈൻഡ് സ്‌പോർട്‌സ് വ്യൂ മോണിറ്റർ

സറൗണ്ട് വ്യൂ മോണിറ്റർ

ലെവൽ 2 ADAS

ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം