കിയയുടെ പുതിയ ഇലക്ട്രിക് വാഹനം കാരൻസ് ക്ലാവിസ് ഇവി 2025 ജൂലൈ 15 ന് വിപണിയിലെത്തും. ഏകദേശം 18 ലക്ഷം രൂപ മുതൽ 24.50 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പൂർണ്ണ ചാർജിൽ 490 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ ഇലക്ട്രിക് വാഹനമായ കാരൻസ് ക്ലാവിസ് ഇവി 2025 ജൂലൈ 15 ന്ഷോറൂമുകളിൽ എത്താൻ ഒരുങ്ങുകയാണ് . അടുത്ത ആഴ്ച വിലകൾ വെളിപ്പെടുത്തും. എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 18 ലക്ഷം രൂപയും ടോപ്പ്-എൻഡ് വേരിയന്റിന് ഏകദേശം 24.50 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു. അതായത് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ അതേ വിലയിലായിരിക്കും ഈ കാർ എത്തുന്നത് എന്നാണ് റിപ്പോട്ടുകൾ. കിയ കാരൻസ് ക്ലാവിസ് ഇവി ഇന്ത്യൻ കുടുംബങ്ങൾക്ക് മൂന്ന് നിര ഇലക്ട്രിക് കാറായിട്ടായിരിക്കും എത്തുക.
പൂർണ്ണമായി ചാർജ് ചെയ്താൽ 490 കിലോമീറ്റർ മൈലേജ് കാരെൻസ് ക്ലാവിസ് ഇവിക്ക് ലഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ബാറ്ററി ഓപ്ഷനുകളും മോട്ടോർ സ്പെസിഫിക്കേഷനുകളും ഇപ്പോഴും വ്യക്തമമല്ല. ക്രെറ്റ ഇലക്ട്രിക്കിൽ നിന്ന് 42kWh, 52.4kWh ബാറ്ററികൾ കടമെടുത്തേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെറിയ ബാറ്ററി 390 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം ലോംഗ്-റേഞ്ച് പതിപ്പ് 473 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പാക്കിൽ നിന്നാണ് കാരൻസ് ക്ലാവിസ് ഇവിയുടെ 490 കിലോമീറ്റർ റേഞ്ച് വരാൻ സാധ്യതയുള്ളത്.
അകത്തും പുറത്തും ഇവിയ്‌ക്കായി പ്രത്യേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇലക്ട്രിക് ഫാമിലി എംപിവിയിൽ പുതുക്കിയ ഫ്രണ്ട് ബമ്പർ, സീൽഡ്-ഓഫ് ഗ്രിൽ, നോസിൽ ഒരു ചാർജിംഗ് സോക്കറ്റ്, പുതിയ സിൽവർ ഗാർണിഷ് ചെയ്ത ചാർജിംഗ് ഫ്ലാപ്പ്, മുൻവശത്ത് പുതിയ ഐസ്-ക്യൂബ്‍ഡ് എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. പുതിയ എയറോ-ഒപ്റ്റിമൈസ് ചെയ്ത, ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇവിയിൽ വരുന്നു.
പുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, കുറച്ച് നിയന്ത്രണങ്ങളുള്ള ഒരു പുതിയ വയർലെസ് ചാർജിംഗ് പാഡ്, പുതിയ കളർ തീം എന്നിവയാൽ ക്യാബിൻ അല്പം വ്യത്യസ്തമായി കാണപ്പെടുന്നു. അതിന്റെ ഐസിഇ മോഡലുകളെപ്പോലെ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, എഡിഎഎസ് തുടങ്ങിയ സവിശേഷതകൾ കിയ കാരൻസ് ക്ലാവിസ് ഇവിയിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോട്ടുകൾ.
