ഇപ്പോൾ കാരൻസിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇത് മാത്രമല്ല, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം ഇലക്ട്രിക് പതിപ്പും എത്താൻ ഒരുങ്ങുകയാണ്.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ വാഹന ശ്രേണിയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് 7 സീറ്റുള്ള കാരെൻസ്. സെഗ്മെൻ്റ് ലീഡർ മാരുതി എർട്ടിഗയ്ക്ക് കടുത്ത മത്സരമാണ് കിയ കാരൻസ് നൽകിയത്. അത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ കാരൻസിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇത് മാത്രമല്ല, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം ഇലക്ട്രിക് പതിപ്പും എത്താൻ ഒരുങ്ങുകയാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച്, 2025 പകുതിയോടെ കമ്പനി ഈ രണ്ട് കാറുകളും ഒരുമിച്ച് പുറത്തിറക്കും.
അപ്‌ഡേറ്റ് ചെയ്‌ത കിയ കാരൻസ്, കാരൻസ് ഇവി എന്നിവ വരാനിരിക്കുന്ന കിയ ഇവി6-ന് സമാനമായി ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളുമായാണ് വരുന്നത്. കണക്റ്റുചെയ്‌ത എൽഇഡി ഡിആർഎൽ, പുതുതായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ആൻഡ് റിയർ ബമ്പർ, ഫുൾ വീതിയുള്ള ടെയിൽലൈറ്റുകൾ എന്നിവയും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കാറുകൾക്ക് പുതിയ അലോയി വീലുകളും ലഭിച്ചേക്കാം. അതേസമയം അതിൻ്റെ ഇലക്ട്രിക് പതിപ്പിന് എയറോഡൈനാമിക് രൂപകൽപ്പന ചെയ്ത അലോയി വീലുകളും ലഭിക്കും. കൂടാതെ ഐസിഇ കാറുകളെ അപേക്ഷിച്ച്, ഇലക്ട്രിക് കാറിന് അടച്ച ഗ്രില്ലായിരിക്കും.
ആധുനിക ഡാഷ്‌ബോർഡും വ്യത്യസ്‍ത നിറങ്ങളിലുള്ള സീറ്റ് അപ്‌ഹോൾസ്റ്ററിയും ഉള്ള കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഇൻ്റീരിയറിന് പുതിയ രൂപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക്ക് പതിപ്പിൽ സുസ്ഥിര സാമഗ്രികൾ ഉപയോഗിക്കുകയും വ്യത്യസ്തമായ ക്യാബിൻ തീം ഉണ്ടായിരിക്കുകയും ചെയ്യും. വലിയ 12.3 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ രണ്ട് കാറുകളുടെയും ഡാഷ്‌ബോർഡിൽ ലഭ്യമാകും. സുരക്ഷയെക്കുറിച്ച് പറയുകയാണെങ്കിൽ, 6 എയർബാഗുകൾ, ഇഎസ്‍സി, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസർ ലെവൽ-2 ADAS തുടങ്ങിയ സവിശേഷതകളും ഉണ്ട്.
കാരെൻസിൻ്റെ എഞ്ചിൻ ഓപ്ഷനുകളിൽ, മൂന്ന് പവർട്രെയിനുകൾ ഉണ്ട്. അതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്നു. ഇതിന് 6-സ്പീഡ് MT, 6-സ്പീഡ് iMT, 7-സ്പീഡ് DCT, 6-സ്പീഡ് AT ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. അതേസമയം, 400 മുതൽ 500 കിലോമീറ്റർ വരെ പരിധിക്കനുസരിച്ച് വ്യത്യസ്ത ബാറ്ററി പാക്കുകൾ കാരൻസ് ഇവിയിൽ കാണാം. വിലയെ കുറിച്ച് പറയുകയാണെങ്കിൽ, കാരൻസ് ഫേസ്‍ലിഫ്റ്റിൻ്റെ പ്രാരംഭ വില ഏകദേശം 11.50 ലക്ഷം രൂപയും കിയ ഇവിയുടെ വില ഏകദേശം 16 ലക്ഷം രൂപയും ആയിരിക്കാൻ സാധ്യതയുണ്ട്.

