ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനം കാരന്‍സ് എന്ന എംപിവി. വാഹനത്തിന്‍റെ ആഗോളാവതരണം ഇന്ത്യയില്‍ നടന്നു

വാഹനലോകം ആകാംക്ഷയോടെ കാത്തിരുന്ന ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചു. കാരന്‍സ് (Carens MPV) എന്ന എംപിവിയുടെ ആഗോളാവതരണമാണ് ഇന്ത്യയില്‍ നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിയ കാരന്‍സിന്‍റെ ഔദ്യോഗിക രേഖാചിത്രങ്ങൾ പുറത്ത്

സെൽറ്റോസ്, കാർണിവൽ, സോണെറ്റ് തുടങ്ങിയ മോഡലുകള്‍ക്ക് ശേഷം കിയയിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമാണ് കാരന്‍സ് എംപിവി. ഫീച്ചറുകൾ നിറഞ്ഞ വാഹനമാണിത്. എസ്‌യുവി ബോഡി ടൈപ്പ് തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ വലിയ കുടുംബങ്ങൾക്കിടയിൽ പ്രീതി കണ്ടെത്താനാണ് കിയ മൂന്നു വരി മോഡലായ കാരൻസിലൂടെ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്‌യുവി700 എന്നിവയ്‌ക്ക് എതിരെയാണ് കിയ കാരൻസ് പോരാടുന്നത്. പ്രീമിയവും എന്നാൽ വിശാലമായ സ്വഭാവം നൽകുന്ന ഒരു ഉൽപ്പന്നം രാജ്യത്ത് തങ്ങൾക്ക് ഇല്ലെന്ന് തോന്നിയിരുന്നതായി കാരന്‍സിനെ അവതരിപ്പിച്ചുകൊണ്ട് കിയ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ടെ-ജിൻ പാർക്ക് പറഞ്ഞു.

മുന്‍തലമുറയെക്കാള്‍ 'ബോള്‍ഡായി', ഈ വണ്ടിയുടെ പുതിയ തലമുറയുമായി കിയ

ആഗോളതലത്തിൽ കാരെൻസിന്റെ അനാച്ഛാദനം ഇവിടെ നടത്താൻ കിയ തിരഞ്ഞെടുത്തു എന്നതും ഉൽപ്പന്നം ആദ്യം എത്തുക ഇന്ത്യയായിരിക്കുമെന്നതും കൊറിയന്‍ കമ്പനി ഇവിടത്തെ വിപണിക്ക് നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലുള്ള കിയ പ്ലാന്റിലാണ് കാരൻസ് നിർമ്മിക്കുക.

ഡിസൈൻ:
വലിയ വീൽ ആർച്ചുകൾ, ക്രോം ഗാർണിഷ്, നേർരേഖകൾ, എൽഇഡി ലൈറ്റ് ടെക്നോളജി എന്നിവ കിയ കാരെൻസിന്റെ പുറംഭാഗത്തെ വേറിട്ടതാക്കുന്നു. ടൈഗർ നോസ് ഗ്രിൽ വാഹനത്തില്‍ ഉണ്ട്. ഒരു വിനോദ വാഹനത്തെയും പരമ്പരാഗത എസ്‌യുവിയെയും നിർവചിക്കുന്ന ഡിസൈൻ ഘടകങ്ങളുടെ സംഗമത്തിൽ വ്യക്തമായ ശ്രദ്ധ കിയ പുലര്‍ത്തിയതായി ഡിസൈന്‍ വ്യക്തമാക്കുന്നു. വലിയ വീൽ ആർച്ചുകൾ, ക്രോം ഗാർണിഷ്, നേർരേഖകൾ, എൽഇഡി ലൈറ്റ് ടെക്നോളജി എന്നിവ പുറംഭാഗത്തെ മനോഹരമാക്കുന്നു.

ഇന്ത്യയ്ക്കായി പുതിയൊരു എംപിവിയുമായി കിയ

തങ്ങളുടെ സെഗ്‌മെന്റിലെ മൂന്ന്-വരി എസ്‌യുവികളിൽ ഏറ്റവും വലിയ വീൽബേസ് കാരൻസിനുണ്ടെന്ന് കിയ അവകാശപ്പെടുന്നു. ഇത് യാത്രക്കാർക്ക് ഉള്ളിൽ കൂടുതൽ ഇടം നൽകുന്നു. കാറിന്റെ മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്ലീക്ക് ക്രോം ട്രിം ഉള്ള എച്ച് ആകൃതിയിലുള്ള ഹ്യൂമാനിറ്റി ലൈൻ, ക്രോം ആക്‌സന്റുകളോട് കൂടിയ വലിയ ഗ്രില്ലിനോട് ചേർന്നുള്ള എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ലഭിക്കുന്നു. പിൻവശത്തെ പ്രൊഫൈലിലും എൽഇഡി റാപ്പറൗണ്ട് ടെയിൽലൈറ്റുകൾ, അവയെ ബന്ധിപ്പിക്കുന്ന ഒരു റിഫ്‌ളക്ടർ, ക്രോം ട്രിമ്മോടുകൂടിയ ചങ്കി ബ്ലാക്ക് ബമ്പർ തുടങ്ങിയവ ലഭിക്കുന്നു. സിൽവർ, ബ്രൗൺ, ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാഹനം എത്തുന്നത്. 

ക്യാബിനും സവിശേഷതകളും:
കിയ ഡിസൈനർമാർ പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള ഘടകങ്ങളുള്ള റാപ്പറൗണ്ട് ഡാഷ്‌ബോർഡിലേക്ക് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. സൈഡ് ഡോറുകളിലും ക്രോം കൂട്ടിച്ചേർക്കലുകൾ ഉണ്ട്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗാണ് വാഹനത്തിന് ലഭിക്കുന്നത്. ബീജ്, ഇൻഡിഗോ എന്നിവയുടെ ഇളം നിറത്തിലുള്ള ഷേഡിലാണ് അപ്ഹോൾസ്റ്ററി. വാഹനത്തിന് അകത്ത് ധാരാളം സംഭരണ ​​​​സ്ഥലവുമുണ്ട്. എയർ ഫ്രെഷനറുകൾ തൂക്കിയിടാൻ ഒരു പ്രത്യേക ക്ലിപ്പ് ഉണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ കിയ സ്പോട്ട് ലൈറ്റ് യാത്രാനുഭവം വർദ്ധിപ്പിക്കുന്നു.

തങ്ങളുടെ സെഗ്‌മെന്റിലെ മൂന്ന്-വരി എസ്‌യുവികളിൽ ഏറ്റവും വലിയ വീൽബേസ് കാരൻസിനാണെന്ന് കിയ അവകാശപ്പെടുന്നു. രണ്ടാമത്തെ നിരയിൽ ടാബുകളും ഫോണുകളും പോലുള്ള വിവിധ സാങ്കേതിക അധിഷ്‌ഠിത ഉപകരണങ്ങൾ സ്ഥാപിക്കാൻ സ്ലോട്ടുകളുള്ള ഒരു ട്രേയും ലഭിക്കുന്നു. വാഹനത്തിന് വെന്റിലേറ്റഡ് മുൻ നിര സീറ്റുകൾ, സ്മാർട്ട് എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം, കിയ കണക്ട് ആപ്പിനുള്ള പിന്തുണ എന്നിവയും ലഭിക്കുന്നു. 

പിന്നിലെ എസി വെന്റുകൾക്ക് വായുവിന്റെ മികച്ച വിതരണത്തിനായി ഒരു ഡിഫ്യൂസർ പ്രവർത്തനമുണ്ട്. അവസാന നിരയിലെ യാത്രക്കാർക്ക് അകത്തേക്കും പുറത്തേക്കും എളുപ്പത്തിനായി രണ്ടാം നിര സീറ്റുകളിൽ ഒരു ടച്ച് ടംബിൾ ഫംഗ്‌ഷൻ ഉണ്ട്. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, യുവിഒ കണക്റ്റ് ഫീച്ചറുകളോട് കൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പ്രീമിയം ക്യാബിനിനെ ആകർഷിക്കുന്നു. ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഫംഗ്‌ഷൻ കിയ ഈ കാറിൽ അവതരിപ്പിച്ചു. ക്യാബിനിനുള്ളിൽ 8 സ്പീക്കറുകളുള്ള BOSE പ്രീമിയം സൗണ്ട് സിസ്റ്റം ഈ കാറിന്റെ മറ്റൊരു USP ആണ്.

എഞ്ചിനും ട്രാൻസ്‍മിഷനും:
കിയ കാരൻസിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നൽകും കൂടാതെ മൂന്ന് ഡ്രൈവ് മോഡുകൾ ലഭിക്കും. മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഡിസിടി ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്.

മിന്നും പ്രകടനവുമായി കിയ, ഒക്ടോബറില്‍ വന്‍ വില്‍പ്പന

സുരക്ഷാ ഹൈലൈറ്റുകൾ:
വാഹനത്തിന് സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ലഭിക്കും, കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങി നിരവധി സുരക്ഷാ ഹൈലൈറ്റുകൾ ഉണ്ട്. ഹൈ-സെക്യൂർ സുരക്ഷാ പാക്കേജിനൊപ്പം ഇതിന് ഡ്രൈവർ അസിസ്റ്റൻസും ലഭിക്കുന്നു.