സിറോസ് വേരിയൻ്റുകളുടെ വിലകൾ 2025 ഫെബ്രുവരി 1 -ന് പ്രഖ്യാപിക്കും. കിയ സിറോസിൻ്റെ ഒരു സ്പോർട്ടിയർ എക്സ്-ലൈൻ പതിപ്പും കമ്പനി പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അത് ഈ വർഷം അവസാനത്തോടെ എത്തും.
ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്‌യുവി 3XO, മാരുതി ബ്രെസ തുടങ്ങിയ മോഡലുകളെ വെല്ലുവിളിക്കാൻ കിയ ഇന്ത്യ അതിൻ്റെ ഏറ്റവും പുതിയ പ്രീമിയം സബ്‌കോംപാക്റ്റ് എസ്‌യുവിയായ സിറോസ് നിരത്തിൽ ഇറക്കാൻ ഒരുങ്ങുകയാണ്. സിറോസ് വേരിയൻ്റുകളുടെ വിലകൾ 2025 ഫെബ്രുവരി 1 -ന് പ്രഖ്യാപിക്കും. ഇപ്പോഴിതാ കിയ സിറോസിൻ്റെ ഒരു സ്പോർട്ടിയർ എക്സ്-ലൈൻ പതിപ്പും കമ്പനി പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അത് ഈ വർഷം അവസാനത്തോടെ എത്തും. കിയ സിറോസ് എക്സ് ലൈൻ ടോപ്പ്-എൻഡ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളും ലഭിക്കും.
മോഡലുകളുടെ സാധാരണ ടോപ്പ് വേരിയൻ്റിനേക്കാൾ നിരവധി കോസ്മെറ്റിക് അപ്‌ഗ്രേഡുകൾ കിയയുടെ X ലൈൻ പതിപ്പുകൾക്ക് ലഭിക്കുന്നുണ്ട്. കിയ സോനെറ്റ് എക്‌സ്-ലൈനിന് സമാനമായി, കിയ സിറോസ് എക്‌സ് ലൈനും മാറ്റ് ഗ്രേ പെയിൻ്റ് സ്‌കീമിൽ വന്നേക്കാം. ചുറ്റും കോൺട്രാസ്റ്റിംഗ് ഗ്ലോസ് ബ്ലാക്ക് ആക്‌സൻ്റുകൾ. ഫ്രണ്ട് ഗ്രില്ലിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷും വിംഗ് മിറർ ക്യാപ്പുകളും വേറിട്ട ഫോഗ് ലാമ്പുകളും അതിൻ്റെ സ്‌പോർട്ടിയർ ലുക്ക് വർദ്ധിപ്പിക്കും. ഫ്രണ്ട്, റിയർ ഫോക്സ് സ്കിഡ് പ്ലേറ്റുകൾക്ക് സിൽവർ മെറ്റൽ ആക്സൻ്റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിച്ചേക്കാം.
സാധാരണ വേരിയൻ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, X ലൈൻ പതിപ്പിന് പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകൾ ഇരട്ട-ടോൺ ഗ്ലോസ് ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷിൽ ലഭിച്ചേക്കാം. പുതിയ സിൽവർ ആക്‌സൻ്റിൻ്റെ വാതിലുകളിലുടനീളം ഇത് വരാം. കിയയുടെ മറ്റ് ജിടി ലൈൻ ട്രിമ്മുകൾക്ക് സമാനമായി, ഈ സബ്കോംപാക്റ്റ് എസ്‌യുവിക്ക് സിൽവർ ഫിനിഷിലുള്ള ബ്രേക്ക് കാലിപ്പറുകളും ടെയിൽഗേറ്റിൽ പുതിയ എക്സ് ലൈൻ ബാഡ്‍ജും ഉണ്ടായിരിക്കും.
സിറോസ് X ലൈനിൻ്റെ ഇൻ്റീരിയറിൽ പുതിയ ഡ്യുവൽ-ടോൺ സീറ്റ് അപ്ഹോൾസ്റ്ററിയും ഡോർ പാഡുകളും ഉണ്ടായിരിക്കും. ഇതിൽ സാധാരണ ബ്ലാക്ക് ഡാഷ്‌ബോർഡ് ലഭിക്കും. സ്റ്റിയറിംഗ് വീൽ, സീറ്റുകൾ, ഡോർ പാഡുകൾ എന്നിവയിൽ കോൺട്രാസ്റ്റ് ഓറഞ്ച് സ്റ്റിച്ചിംഗും പാക്കേജിൻ്റെ ഭാഗമാകാം. കൂടാതെ, സിറോസ് എക്സ് ലൈനിന് ഒരു പുതിയ ബ്ലാക്ക് ഹെഡ്‌ലൈനർ ലഭിച്ചേക്കാനും സാധ്യതയുണ്ട്. ടോപ്പ് എൻഡ് ട്രിമ്മിൽ നിന്നുള്ള എല്ലാ ഫീച്ചറുകളും ഈ എക്സ് ലൈൻ പതിപ്പിലും ഉണ്ടായിരിക്കും.
സിറോസ് എക്സ് ലൈൻ ട്രിം 120bhp/172Nm, 1.0L ടർബോ പെട്രോൾ, 116bhp/250Nm, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് (ഉയർന്ന ട്രിമ്മുകളിൽ മാത്രം പാഡിൽ ഷിഫ്റ്ററുകൾ) എന്നിവ ഉൾപ്പെടും.

