അടുത്ത ആറുമാസത്തിനുള്ളിൽ നിരവധി പുതിയ 7 സീറ്റർ കാറുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നു.

ടുത്ത ആറുമാസങ്ങൾക്കകം നിങ്ങൾ ഒരു പുതിയ 7 സീറ്റർ ഫാമിലി കാറിനായി കാത്തിരിക്കുകയാണോ? എങ്കിൽ നിരവധി പുതിയ ലോഞ്ചുകൾ, ഫേസ്‌ലിഫ്റ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ കുറഞ്ഞത് ആറ് പുതിയ മോഡലുകളെങ്കിലും ഇന്ത്യൻ റോഡുകളിൽ എത്താൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവികളുടെയും എംപിവികളുടെയും പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.

മഹീന്ദ്ര XEV 7e

മഹീന്ദ്ര XEV 7e, ഇൻഗ്ലോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ഇവി ആയിരിക്കും. BE 6, XEV 9e എന്നിവയും ഇതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. XEV 9e യുടെ മൂന്ന് നിര പതിപ്പാണിത്, അതിൽ ക്ലോസ്ഡ്-ഓഫ് ഗ്രിൽ, ഇൻവെർട്ടഡ് C-ആകൃതിയിലുള്ള എൽഇഡി ഡിആ‍എല്ലുകൾ, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിന്റെ മിക്ക സവിശേഷതകളും XEV 9e ന് സമാനമായിരിക്കും. XEV 7e അതിന്റെ 5-സീറ്റർ പതിപ്പിൽ നിന്ന് പവർട്രെയിൻ സജ്ജീകരണം കടമെടുക്കാൻ സാധ്യതയുണ്ട്.

കിയ കാരൻസ് ക്ലാവിസ് ഇവി

കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ പവർട്രെയിനുകൾ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കുമായി പങ്കിടാൻ സാധ്യതയുണ്ട്. താഴ്ന്ന വകഭേദങ്ങളിൽ 42kWh ബാറ്ററി ഉണ്ടായിരിക്കാം. ഇത് ഏകദേശം 400 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. ഉയർന്ന വകഭേദങ്ങളിൽ 51.4kWh ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 490 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ ചില ഇവി അനുസൃത മാറ്റങ്ങൾ ലഭിക്കും.

എംജി എം9

മെയ് മുതൽ എം‌ജി എം 9 ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ ഇലക്ട്രിക് ആഡംബര 7 സീറ്റർ എംപിവിയുടെ എക്സ്-ഷോറൂം വില ഏകദേശം 65 ലക്ഷം രൂപ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 90kWh എൻഎംസി ബാറ്ററിയും245bhp ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഇതിൽ ഉണ്ടാകും. ഒറ്റ ചാർജിൽ 548 കിലോമീറ്റർ ഓടാൻ M9 ന് കഴിയും.

റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തിക്കൊണ്ട് തന്നെ, അപ്‌ഡേറ്റ് ചെയ്‌ത റെനോ ട്രൈബറിൽ ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങളും സവിശേഷതകളും അപ്‌ഗ്രേഡുകൾ ലഭിക്കും. 7 സീറ്റർ എംപിവിയിൽ പുതിയ എൽഇഡി ഡിആർഎല്ലുകളുള്ള അപ്‌ഡേറ്റ് ചെയ്‌ത ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്‌ത ഫോഗ് ലാമ്പുകൾ, വലിയ സെൻട്രൽ എയർ ഇൻടേക്ക് ഉള്ള ബമ്പർ എന്നിവ ഉണ്ടാകുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. നിരവധി പുതിയ സവിശേഷതകൾ ഉപയോഗിച്ച് ക്യാബിൻ പുതുക്കിയേക്കാം.

നിസാൻ ട്രൈബർ അധിഷ്ഠിത എംപിവി

റെനോയുടെ ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്റിൽ വരാനിരിക്കുന്ന കോംപാക്റ്റ് എംപിവിയുടെയും സി-എസ്‌യുവിയുടെയും പ്രീ-പ്രൊഡക്ഷൻ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് നിസാൻ സ്ഥിരീകരിച്ചു . പുതിയ നിസാൻ എംപിവി റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എങ്കിലും ഇത് തികച്ചും വ്യത്യസ്‍തമായ ഡിസൈൻ ഭാഷ വഹിക്കും. ഈ 7 സീറ്റർ എംപിവി 1.0 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത. ഇത് 71 ബിഎച്ച്പി പവറും 96 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു.

എംജി മജസ്റ്റർ

വരും മാസങ്ങളിൽ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ഗ്ലോസ്റ്ററിന്റെ പ്രീമിയം വേരിയന്റാണ് എംജി മജസ്റ്റർ . പുതുതായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ സിഗ്‌നേച്ചറുകൾ, പുതുക്കിയ കണക്റ്റഡ് ടെയിൽലാമ്പുകൾ, അപ്‌ഡേറ്റ് ചെയ്‌ത ബമ്പറുകൾ എന്നിവയാണ് എസ്‌യുവിയുടെ സവിശേഷതകൾ. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 218 ബിഎച്ച്‌പി, 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ മജസ്റ്ററിൽ ഉണ്ടാകും.