ടാറ്റ, കിയ, എംജി, ഫോക്‌സ്‌വാഗൺ എന്നിവർ 2025 മെയ് മാസത്തിൽ പുതിയ കാറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്, കിയ കാരൻസ് പ്രീമിയം പതിപ്പ്, എംജി വിൻഡ്‌സർ ഇവി ലോംഗ് റേഞ്ച്, ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്നിവയാണ് പുറത്തിറങ്ങുന്നത്.

ന്ത്യയിലെ നാല് പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റ, കിയ, എംജി, ഫോക്‌സ്‌വാഗൺ എന്നിവർ 2025 മെയ് മാസത്തിൽ വരാനിരിക്കുന്ന പുതിയ ഉൽപ്പന്ന ലോഞ്ചുകൾ നടത്താൻ ഒരുങ്ങുകയാണ്. ടാറ്റ അപ്‌ഡേറ്റ് ചെയ്‌ത ആൾട്രോസ് ഹാച്ച്ബാക്ക് പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം കിയ കാരെൻസ് എംപിവിയുടെ അപ്‌ഡേറ്റ് ചെയ്‌ത പ്രീമിയം പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. വിൻഡ്‌സർ ഇവിയുടെ ലോംഗ്-റേഞ്ച് വേരിയന്റ് അവതരിപ്പിക്കാൻ എംജി തയ്യാറാണ്. ഗോൾഫ് ജിടിഐ ഉപയോഗിച്ച് ഫോക്‌സ്‌വാഗൺ ഹോട്ട്-ഹാച്ച് സെഗ്‌മെന്റിനെ ഉഷാറാക്കും. വരാനിരിക്കുന്ന ഈ പുതിയ കാറുകളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.

2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്
2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് മെയ് മാസത്തിൽ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാച്ച്ബാക്കിന് അകത്തും പുറത്തും സൂക്‍ഷ്‍മമായ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത ആൾട്രോസിൽ ചെറുതായി പരിഷ്‌ക്കരിച്ച ഫ്രണ്ട് ബമ്പർ, ഫോഗ് ലാമ്പ് ക്ലസ്റ്ററുകൾക്ക് താഴെ ലംബമായ ക്രീസ്, ടെയിൽലാമ്പുകളിലും ഇൻഡിക്കേറ്ററുകളിലും എൽഇഡി ഘടകങ്ങൾ എന്നിവ ഉൾപ്പെടുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അപ്‌ഡേറ്റ് ചെയ്‌ത ആൾട്രോസിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും പുതിയ അപ്ഹോൾസ്റ്ററി, ഡോർ ട്രിം എന്നിവയും ലഭിച്ചേക്കാം.പുതിയ ആൾട്രോസിൽ അതേ എഞ്ചിൻ ഓപ്ഷനുകൾ തുടരും - 88bhp, 1.2L പെട്രോൾ, 90bhp, 1.5L ഡീസൽ, 120bhp, 1.2L ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ.

പുതിയ കിയ കാരെൻസ്
മെയ് 8 ന് ഔദ്യോഗിക വില പ്രഖ്യാപനത്തോടെ 2025 കിയ കാരൻസ് വിൽപ്പനയ്‌ക്കെത്തും . 'കാരൻസ്' എന്ന പേരിന് ശേഷം പുതിയൊരു സഫിക്സ് സഹിതം എംപിവിക്ക് പ്രീമിയം അപ്‌ഗ്രേഡുകൾ ലഭിക്കും. നിലവിലുള്ള കാരൻസിനൊപ്പം ഇത് വിൽക്കപ്പെടും. ലെവൽ 2 ADAS, 360 ഡിഗ്രി ക്യാമറ, അപ്‌ഡേറ്റ് ചെയ്‌ത പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ പുതിയ കാരൻസിന്റെ ഇന്റീരിയർ സാക്ഷ്യം വഹിക്കും. 115bhp പെട്രോൾ, 160bhp ടർബോ പെട്രോൾ, 116bhp ടർബോ ഡീസൽ എന്നിങ്ങനെ നിലവിലുള്ള മൂന്ന് 1.5L എഞ്ചിനുകളുമായി അപ്‌ഡേറ്റ് ചെയ്‌ത കിയ കാരൻസ് തുടർന്നും വരും.

ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ
2025 മെയ് മാസത്തിൽ ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ എത്തും. 250 ഫോക്‌സ്‌വാഗൺ ഗോൾഫ് GTI മാത്രമേ CBU യൂണിറ്റുകളായി ഇന്ത്യയിലേക്ക് കൊണ്ടുവരികയുള്ളൂ. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0L ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് ഈ പെർഫോമൻസ് ഹാച്ച്ബാക്ക് ലഭിക്കുന്നത്. മോട്ടോർ പരമാവധി 265bhp കരുത്തും 370Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph വരെ വേഗത കൈവരിക്കുമെന്നും പരമാവധി 250kmph വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. അകത്ത്, VW ഗോൾഫ് GTI- യിൽ ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, ചുവന്ന ആക്സന്റുകളുള്ള സ്റ്റിയറിംഗ് വീൽ, GTI ബാഡ്ജ്, GTI-നിർദ്ദിഷ്ട ഗ്രാഫിക്സുള്ള ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ ഇന്റർഫേസിൽ പ്രവർത്തിക്കുന്ന 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചാറ്റ്‍-ജിപിടി പ്രാപ്തമാക്കിയ വോയ്‌സ് അസിസ്റ്റന്റ് എന്നിവയുണ്ട്.

എംജി വിൻഡ്‌സർ ഇവി ലോംഗ് റേഞ്ച്
2025 മെയ് മാസത്തിന്റെ ആദ്യ ആഴ്ചകളിൽ JSW MG മോട്ടോർ ഇന്ത്യ പുതിയ 50.6kWh ബാറ്ററി പായ്ക്കോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത വിൻഡ്‌സർ ഇവിയെ അവതരിപ്പിക്കും. എങ്കിലും, അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2025 MG വിൻഡ്‌സർ ഇവിയുടെ ലോംഗ്-റേഞ്ച് പതിപ്പ് CLTC സൈക്കിളിൽ 460 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. പുതിയ വലിയ ബാറ്ററി പായ്ക്ക്, ഒരു ഇലക്ട്രിക് മോട്ടോർ, FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) കോൺഫിഗറേഷൻ എന്നിവ പരമാവധി 136bhp പവറും 200Nm ടോർക്കും നൽകും. അപ്‌ഡേറ്റ് ചെയ്‌ത വിൻഡ്‌സർ ഇവിയിൽ ADAS (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉണ്ടാകാൻ സാധ്യതയുണ്ട്.