2025 ഫെബ്രുവരിയിൽ കിയ, എംജി, ഔഡി തുടങ്ങിയ നിരവധി കാർ ബ്രാൻഡുകൾ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 10 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെ വിലയുള്ള ഈ കാറുകളിൽ എസ്‌യുവികളും പ്രീമിയം കാറുകളും ഉൾപ്പെടുന്നു.

2025-ലെ രണ്ടാം മാസം ഫെബ്രുവരിയിൽ ആരംഭിക്കാൻ പോകുന്നു. ജനുവരി പോലെ തന്നെ ഈ മാസവും നിരവധി കരുത്തുറ്റ കാറുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ തയ്യാറായിക്കഴിഞ്ഞു. 10 ലക്ഷം മുതൽ രണ്ടുകോടി രൂപയ്ക്ക് മേൽ വിലയുള്ള ഇത്തരം കാറുകൾ 2025 ഫെബ്രുവരിയിൽ പുറത്തിറക്കാൻ പോകുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഈ പട്ടികയിൽ കിയ മുതൽ ഔഡി വരെയുള്ള മോഡലുകൾ ഉൾപ്പെടുന്നു. ഇതാ നാളെ മുതൽവിപണിയിൽ എത്തുന്ന ഈ വാഹനങ്ങളെ പരിചയപ്പെടാം.

കിയ സിറോസ്
കിയ സിറോസ് ഒരു കോംപാക്ട് എസ്‌യുവിയാണ്. കിയ സിറോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കിയയുടെ ഈ കാർ 2025 ഫെബ്രുവരി 1 ന് പുറത്തിറങ്ങും. ഈ കിയ കാറിന് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വില വരും. കിയ സോനെറ്റ് പോലെയുള്ള ഈ ബജറ്റ് സൗഹൃദ കാറിൽ നിങ്ങൾക്ക് 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. വെൻ്റിലേറ്റഡ് പിൻ സീറ്റുകളുടെയും ലെവൽ 2 ADASൻ്റെയും സവിശേഷത ഈ കാറിൽ കാണാം. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഒപ്പം പനോരമിക് സൺറൂഫും ഈ കാറിൽ ലഭിക്കും.

എംജി മജസ്റ്റർ
എംജി ഇന്ത്യ തങ്ങളുടെ പുതിയ മുൻനിര എസ്‌യുവി മജസ്റ്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡീസൽ എൻജിൻ ഉപയോഗിച്ച് ഈ കാറിന് വിപണിയിൽ അവതരിപ്പിച്ചേക്കും. എംജി മോട്ടോഴ്‌സിൻ്റെ പ്രീമിയം കാറായിരിക്കും ഇത്. എംജി മജസ്റ്റർ 2025 ഫെബ്രുവരി 18ന് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഈ പ്രീമിയം കാറിൻ്റെ വില ഏകദേശം 46 ലക്ഷം രൂപയായിരിക്കും.

ഔഡി ആ‍എസ് ക്യു8
ഔഡി ആർഎസ് ക്യു8 ഒരു പെട്രോൾ എഞ്ചിൻ കാറാണ്. 3998 സിസി, 8 സിലിണ്ടർ എൻജിനാണ് ഈ ഔഡി കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ കാറിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും. ഈ ഓഡി കാറിന് 2025 ഫെബ്രുവരി 17-ന് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചേക്കും. ഈ എസ്‌യുവിയുടെ വില ഏകദേശം 2.30 കോടി രൂപ ആയിരിക്കും എന്നാണ് റിപ്പോ‍ട്ടുകൾ.