മഹീന്ദ്ര ഫ്യൂരിയോ 8 എൽസിവി ട്രക്കുകൾ വിപണിയിലെത്തി. ഉയർന്ന മൈലേജ്, പേലോഡ് ശേഷി, സുഖസൗകര്യങ്ങൾ എന്നിവ ഈ ട്രക്കുകളുടെ പ്രത്യേകതകളാണ്. 'ഏറ്റവും ഉയർന്ന മൈലേജ് നേടുക അല്ലെങ്കിൽ ട്രക്ക് തിരികെ നൽകുക' എന്ന ഗ്യാരണ്ടിയും കമ്പനി നൽകുന്നു.

ഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ബിസിനസ് (എംടിബി) ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ ട്രക്കുകളുടെ ഒരു ആധുനിക ശ്രേണിയായ മഹീന്ദ്ര ഫ്യൂരിയോ 8 ന്റെ വാണിജ്യ ലോഞ്ച് പ്രഖ്യാപിച്ചു. ഏറ്റവും ഉയർന്ന മൈലേജ് നേടുക അല്ലെങ്കിൽ ട്രക്ക് തിരികെ നൽകുക എന്ന ഗ്യാരണ്ടിയോടെയാണ് ഈ ട്രക്കുകൾ എത്തുന്നത് എന്നാണ് റിപ്പോ‍ട്ടുകൾ.

മഹാരാഷ്ട്രയിലെ ചക്കനിലുള്ള മഹീന്ദ്രയുടെ ലോകോത്തര പ്ലാന്റിൽ നിർമ്മിച്ച ഫ്യൂരിയോ 8, എൽസിവി വിഭാഗത്തിലെ വൈവിധ്യമാർന്ന ബിസിനസ് ആപ്ലിക്കേഷനുകൾ നിറവേറ്റുന്നതിനായി 4-ടയർ കാർഗോ, 6-ടയർ കാർഗോ എന്നീ രണ്ട് വകഭേദങ്ങളിലാണ് വരുന്നത്. ഉയർന്ന ലാഭക്ഷമത നൽകുന്നതിനും മികച്ച ഇൻ-ക്ലാസ് മൈലേജ്, ഉയർന്ന പേലോഡ് ശേഷി, ഒപ്റ്റിമൽ സുഖം, സൗകര്യം, സുരക്ഷ എന്നിവയ്ക്കായി അത്യാധുനിക ക്യാബിൻ എന്നിവ വാഗ്ദാനം ചെയ്യുന്നതിനുമായി ഈ പുതിയ ട്രക്ക് രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫ്യൂരിയോ 8 ഇരട്ട സർവീസ് ഗ്യാരന്‍റികളുമായാണ് വരുന്നത്. വർക്ക്ഷോപ്പുകളിൽ 36 മണിക്കൂർ ഗ്യാരണ്ടീഡ് ടേൺഅറൗണ്ട് അല്ലെങ്കിൽ അധിക ദിവസത്തിൽ 3000 രൂപ; 48 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ അധിക ദിവസത്തിൽ 1000 രൂപ. കൂടാതെ, ഫ്യൂരിയോ 8 ഇന്ത്യയിലെ ഏറ്റവും നൂതനമായ ടെലിമാറ്റിക്സ് സാങ്കേതികവിദ്യയായ മഹീന്ദ്ര ഐമാക്സ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് ലൊക്കേഷൻ ട്രാക്കിംഗ്, ജിയോഫെൻസിംഗ്, വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗ്, ഡ്രൈവർ പെർഫോമൻസ് അനലിറ്റിക്സ്, ഫ്ലീറ്റ് ഡാഷ്‌ബോർഡുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്‍ദാനം ചെയ്യുന്നു.

ഏറ്റവും ഉയർന്ന മൈലേജ് നേടുക അല്ലെങ്കിൽ ട്രക്ക് തിരികെ നൽകുക' എന്ന ഗ്യാരണ്ടിയോടെ പുതിയ മഹീന്ദ്ര ഫ്യൂരിയോ 8 എൽസിവി ട്രക്കുകളുടെ ലോഞ്ച് ഉപഭോക്താക്കൾക്ക് ഈ വിഭാഗത്തിൽ അവരുടെ ഫ്യൂരിയോ 8 ൽ നിന്ന് ഏറ്റവും ഉയർന്ന പ്രവർത്തന ലാഭം നേടാൻ സഹായിക്കും എന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗവും ട്രക്ക്സ്, ബസ്, സിഇ, എയ്‌റോസ്‌പേസ് & ഡിഫൻസ് പ്രസിഡന്റുമായ വിനോദ് സഹായ് പറഞ്ഞു.

ഉയർന്ന വരുമാനം, കുറഞ്ഞ മൊത്തം ഉടമസ്ഥാവകാശ ചെലവ് (TCO), കുറഞ്ഞ അറ്റകുറ്റപ്പണി, സമാനതകളില്ലാത്ത സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ നൽകുന്നതിനായാണ് മഹീന്ദ്ര ഫ്യൂരിയോ 8 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എംടിബി & സിഇ ബിസിനസ് ഹെഡ് ഡോ. വെങ്കട്ട് ശ്രീനിവാസ് പറഞ്ഞു. ഇത് ലാഭം, മനസമാധാനം, ഉപഭോക്താക്കൾക്ക് ഉയർന്ന അഭിവൃദ്ധി എന്നിവ ഉറപ്പാക്കുന്നു.