ഒക്ടോബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്കാലത്തെയും ഉയർന്ന എസ്‌യുവി വിൽപ്പന റിപ്പോർട്ട് ചെയ്തു. 54,504 വാഹനങ്ങൾ കമ്പനി വിറ്റു. ഇതനുസരിച്ച് 25 ശതമാനമാണ് വാർഷിക വളർച്ച

രാജ്യത്തെ ജനപ്രിയ ആഭ്യന്ത്ര വാഹന ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 ഒക്‌ടോബറിലെ വിൽപ്പന ഡാറ്റ പുറത്തുവിട്ടു. കഴിഞ്ഞ മാസം കമ്പനിയുടെ ആഭ്യന്തര പ്രതിമാസ എസ്‌യുവി മൊത്ത വിൽപ്പന റെക്കോർഡ് 54,504 യൂണിറ്റായിരുന്നു. ഇന്ത്യയിലെ ഒരു കാർ നിർമ്മാതാവും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പ്രതിമാസ എസ്‌യുവി വിൽപ്പന കൂടിയാണിത്. രാജ്യത്തെ ഏറ്റവും വലിയ കമ്പനികളായ മാരുതി, ഹ്യുണ്ടായ്, ടാറ്റ എന്നിവർക്ക് പോലും ഇങ്ങനൊരു നേട്ടം ഇതുവരെ നേടാൻ കഴിഞ്ഞില്ല. ബൊലേറോ, ഥാർ, ഥാർ റോക്ക്‌സ്, സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക്, എക്‌സ്‌യുവി 3XO, XUV700, XUV400 (ഇലക്‌ട്രിക്) തുടങ്ങിയ എസ്‌യുവികളാണ് ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര വിൽക്കുന്നത്. ഈ മാസം ഇലക്ട്രിക് വാഹന ശ്രേണി വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്ന സമയത്താണ് മഹീന്ദ്രയുടെ ഈ വിജയം.

2023 ഒക്ടോബറിൽ കമ്പനിയുടെ ആഭ്യന്തര മൊത്തവ്യാപാരം 43,708 യൂണിറ്റായിരുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം വളർച്ചയാണ്. 2024 സെപ്റ്റംബറിലെ റെക്കോർഡ് പ്രകടനത്തിന് പിന്നാലെയാണ് 2024 ഒക്ടോബറിൽ മഹീന്ദ്രയുടെ മികച്ച പ്രകടനം. 2024 ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന എസ്‌യുവി മൊത്ത വിൽപ്പനയായ 54,504 യൂണിറ്റുകൾ രേഖപ്പെടുത്തുന്നതിൽ സന്തുഷ്‍ടരാണെന്നും ഇത് പ്രതിവ‍ഷം 25 ശതമാനം വളർച്ചയാണെന്നും മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡൻ്റ് വീജയ് നക്ര പറഞ്ഞു. ആദ്യ 60 മിനിറ്റിനുള്ളിൽ 1.70 ലക്ഷം ബുക്കിംഗുകൾ മഹീന്ദ്ര ഥാർ റോക്ക്‌സ് നേടിയതോടെ ഒക്ടോബർ മാസത്തിന് മികച്ച തുടക്കമായിരുന്നു. എസ്‌യുവി പോർട്ട്‌ഫോളിയോയിലെ പോസിറ്റീവ് ആക്കം ഉത്സവ സീസണിലും തുടർന്നു.

മാരുതി ജിംനിക്ക് 2.30 ലക്ഷം, ഥാറിന് 1.25 ലക്ഷം, പിന്നാലെ ഇന്നോവയ്ക്ക് ഇത്രയും വിലക്കിഴിവുമായി ടൊയോട്ടയും

മഹീന്ദ്ര ഈ മാസം രണ്ട് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കും. നവംബർ 26 ന് കമ്പനി അതിൻ്റെ ഇലക്ട്രിക് പോർട്ട്‌ഫോളിയോയിലേക്ക് രണ്ട് പുതിയ മോഡലുകൾ ചേർക്കും. മത്സരാധിഷ്ഠിത ഇവി വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ ഈ ലോഞ്ച് കമ്പനിയുടെ ആദ്യത്തെ ഗ്രൗണ്ട്-അപ്പ് ഇലക്ട്രിക് വാഹനത്തിൻ്റെ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് മോഡലുകളിൽ ഒരു ലക്ഷ്വറി സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളും (എസ്‌യുവി) മറ്റൊരു എസ്‌യുവിയും ഉൾപ്പെടും. ഇവ ഓഫ് റോഡിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അവ ചെന്നൈയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.