മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025 ഓഗസ്റ്റ് 15 ന് പുതിയ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോമും വിഷൻ ടി, വിഷൻ എസ്, വിഷൻ എസ്എക്സ്‍ടി എസ്‌യുവി കൺസെപ്റ്റുകളും അവതരിപ്പിക്കും.
തങ്ങളുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് 2025 ഓഗസ്റ്റ് 15 ലെ ഈ സ്വാതന്ത്ര്യ ദിനത്തിലും ജനപ്രിയ വാഹന ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രധാന ലോഞ്ചുകൾ ആസൂത്രണം ചെയ്തിട്ടുണ്ട് . മുംബൈയിൽ നടക്കുന്ന ഒരു പരിപാടിയിൽ തങ്ങളുടെ പുതിയ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോമിന്റെ അനാച്ഛാദനത്തോടൊപ്പം കമ്പനി വിഷൻ ടി, വിഷൻ എസ്, വിഷൻ എസ്എക്സ്‍ടി എസ്‌യുവി കൺസെപ്റ്റുകൾ പ്രദർശിപ്പിക്കും. ഓരോ കൺസെപ്റ്റിന്‍റെയും പ്രത്യേക വിശദാംശങ്ങൾ അടുത്ത മാസം വെളിപ്പെടുത്തും. ഔദ്യോഗിക ടീസറുകൾ ഇതിനകം തന്നെ വിഷൻ ആശയങ്ങളുടെ ചില സൂചനകൾ നൽകിയിട്ടുണ്ട്.
മഹീന്ദ്ര വിഷൻ ടി കൺസെപ്റ്റ്
വിഷൻ എസ്‌എക്‌സ്‌ടി കൺസെപ്റ്റിന്റെ ഏറ്റവും പുതിയ ടീസറിൽ ഒരു ക്ലാംഷെൽ ബോണറ്റ്, മുൻവശത്ത് ഷാർപ്പായിട്ടുള്ള അരികുകൾ, ഉയർന്ന വീൽ ആർച്ചുകൾ, ഓഫ്-റോഡ് ഫോക്കസ്‍ഡ് ടയറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. വിഷൻ ടി, വിഷൻ എസ് കൺസെപ്റ്റുകളുടെ ടീസറുകളിൽ കാണുന്നതുപോലെയാണ് ഈ ഡിസൈൻ ഘടകങ്ങൾ കാണപ്പെടുന്നത്. വിഷൻ.ടി, വിഷൻ.എസ് കൺസെപ്റ്റുകൾ യഥാക്രമം ഥാർ, സ്കോർപിയോ എൻ എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പുകളുടെ പ്രിവ്യൂ ആയിരിക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മഹീന്ദ്ര വിഷൻ എസ്എക്സ്ടി സ്കോർപിയോ എൻ പിക്കപ്പ് ട്രക്കിന്റെ ഒരു കൺസെപ്റ്റ് ആയിരിക്കാം. 2023 ൽ ദക്ഷിണാഫ്രിക്കയിൽ കമ്പനി ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ പ്രൊഡക്ഷൻ പതിപ്പ് 2026 ൽ ഇന്ത്യൻ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും കൺസെപ്റ്റിനെ അപേക്ഷിച്ച് ഇത് അൽപ്പം ടോൺ കുറയ്ക്കും. കൂടാതെ സ്കോർപിയോയുടെ 2.2 ലിറ്റർ ഡീസൽ അല്ലെങ്കിൽ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യാം.
മഹീന്ദ്ര ഫ്രീഡം എൻയു പ്ലാറ്റ്‌ഫോം
2025 ഓഗസ്റ്റ് 15 ന് അനാച്ഛാദനം ചെയ്യുന്ന ബ്രാൻഡിന്റെ പുതിയ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്ന ആദ്യ മോഡലായിരിക്കും പുതുതലമുറ മഹീന്ദ്ര ബൊലേറോ. പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ് എന്നിവ ഉൾപ്പെടെ ഒന്നിലധികം പവർട്രെയിനുകളെ പിന്തുണയ്ക്കുന്ന ഒരു മോണോകോക്ക് ആർക്കിടെക്ചറായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര, ആഗോള വിപണികൾക്കായി ഭാവിയിലെ നിരവധി മഹീന്ദ്ര എസ്‌യുവികൾക്ക് ഈ പുതിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാകും.
