2025 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങാനിരിക്കുന്ന നാല് കൺസെപ്റ്റ് എസ്‌യുവികളുടെ ടീസറുകൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കി.
2025 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങാനിരിക്കുന്ന നാല് കൺസെപ്റ്റ് എസ്‌യുവികളുടെ ടീസറുകൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. മഹീന്ദ്ര വിഷൻ എസ്, മഹീന്ദ്ര വിഷൻ ടി, മഹീന്ദ്ര വിഷൻ എസ്‌എക്‌സ്‌ടി, മഹീന്ദ്ര വിഷൻ എസ്‌എക്‌സ്‌ടി എന്നിവയാണ് കൺസെപ്റ്റുകളുടെ പേരുകൾ. സ്കോർപിയോ എൻ അധിഷ്ഠിത പിക്കപ്പ് ട്രക്ക് ആയിരിക്കുമെന്ന മുൻ റിപ്പോർട്ടുകളെ മഹീന്ദ്ര വിഷൻ എസ്‌എക്‌സ്‌ടിയുടെ ഏറ്റവും പുതിയ ടീസർ സ്ഥിരീകരിക്കുന്നു. ടെയിൽലാമ്പുകളും ഡ്യുവൽ സ്പെയർ വീലുകളും ടെയിൽഗേറ്റിനുള്ള ഡ്യുവൽ ഓപ്പണിംഗും ഉള്ള പിൻഭാഗം ടീസറിൽ കാണിക്കുന്നു.
ഷാർപ്പായിട്ടുള്ള ഡിസൈൻ, വ്യക്തമായ ഫ്രണ്ട് ബമ്പർ, സൈഡ് ലാച്ചുകൾ, ആംഗുലർ ഫ്ലേർഡ് വീൽ ആർച്ചുകൾ എന്നിവയുള്ള ഫ്ലാറ്റ് ബോണറ്റ് ഡിസൈൻ മുൻ ടീസറുകൾ വെളിപ്പെടുത്തിയിരുന്നു. പിക്കപ്പ് ട്രക്കിൽ ഭാഗികമായി അടച്ച ഹെഡ്‌ലാമ്പ് ഏരിയയും വൃത്താകൃതിയിലുള്ള ഗ്രിൽ സെക്ഷനും ഉണ്ടായിരിക്കും. മഹീന്ദ്ര വിഷൻ എസ്‌എക്‌സ്‌ടി, പുതിയ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോമിൽ വരുന്ന ബ്രാൻഡിന്റെ പുതിയ മോഡലുകളിൽ ഒന്നായിരിക്കും. ഈ സ്വാതന്ത്ര്യദിനത്തിൽ എസ്‌യുവി കൺസെപ്റ്റുകളുമായി ഇത് അരങ്ങേറും. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിനുകൾക്ക് ഈ പുതിയ ആർക്കിടെക്ചർ അനുയോജ്യമാകും.
മഹീന്ദ്ര സ്കോർപിയോ എൻ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് കൺസെപ്റ്റ് ആദ്യമായി 2023-ൽ കമ്പനിയുടെ വാർഷിക സ്വാതന്ത്ര്യദിന ആഘോഷ വേളയിൽ ദക്ഷിണാഫ്രിക്കയിൽ പ്രദർശിപ്പിച്ചിരുന്നു. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ (MIDS) രൂപകൽപ്പന ചെയ്ത ഈ പിക്കപ്പ് കൺസെപ്റ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത കൂറ്റൻ ബാഷ്-പ്ലേറ്റ് ബമ്പർ, പോപ്പ്-ഔട്ട് ഗ്രിൽ, മുൻവശത്ത് വീതിയേറിയ എൽഇഡി ലൈറ്റ് ബാർ, ബമ്പറിന്റെ താഴത്തെ അറ്റത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് കൊളുത്തുകൾ, വെള്ളം വലിച്ചെടുക്കാനുള്ള സ്നോർക്കൽ, റൂഫ് റാക്ക് തുടങ്ങിയവ ഉൾപ്പെടുന്നു.
ഹെഡ്‌ലാമ്പുകൾ, ഫെൻഡറുകൾ, ബോണറ്റ്, മുൻവാതിലുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ സ്കോർപിയോ എൻ എസ്‌യുവിയോട് സാമ്യമുള്ളതാണ്. ഏറ്റവും പുതിയ ടീസറിൽ പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ, കൺസെപ്റ്റിൽ ലോഡ് ഏരിയയിൽ രണ്ട് സ്പെയർ ടയറുകളും പിക്‌സൽ പോലുള്ള ടെയിൽലാമ്പുകളും രണ്ട് പിൻ ടോ ഹുക്കുകളും ഉണ്ടായിരുന്നു. പുതിയ മഹീന്ദ്ര പിക്കപ്പ് ട്രക്കിന് 5G അധിഷ്‍ഠിത കണക്റ്റിവിറ്റി, സൺറൂഫ്, ലെവൽ-2 എഡിഎഎസ്, സെമി-ഓട്ടോമാറ്റിക് പാർക്കിംഗ് തുടങ്ങിയ നൂതന സവിശേഷതകൾ നിറഞ്ഞ ഒരു ഫ്യൂച്ചറിസ്റ്റിക് ക്യാബിൻ ലേഔട്ട് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മഹീന്ദ്ര സ്കോർപിയോ എൻ പിക്കപ്പ് കൺസെപ്റ്റിൽ 4WD ഡ്രൈവ്ട്രെയിൻ സിസ്റ്റവും ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ശേഷിയുമുള്ള ഒരു ജെൻ-II എംഹോക്ക് ഡീസൽ എഞ്ചിനാണ് ഉള്ളത്. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു. പിക്കപ്പ് കൺസെപ്റ്റിൽ നാല് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.
