മഹീന്ദ്ര XUV 7e ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ചു, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്തുവന്നു. XUV 9e യുടെ മൂന്ന്-വരി പതിപ്പായ ഇത്, പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, ഡിസൈൻ ഘടകങ്ങൾ, ഫീച്ചറുകൾ തുടങ്ങിയവ പങ്കിടുന്നു.

ഹീന്ദ്ര XEV 7e ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ചു. വാഹനത്തിന്‍റെ ആദ്യ സ്പൈ ചിത്രങ്ങൾ പുറത്തുവന്നു. XEV 9e യുടെ മൂന്ന്-വരി പതിപ്പായിരിക്കും ഇത്. അതിന്റെ പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, ഡിസൈൻ ഘടകങ്ങൾ, ഫീച്ചറുകൾ തുടങ്ങിയവ പങ്കിടുന്നു. പരീക്ഷണപ്പതിപ്പ് വളരെയധികം മറച്ചനിലയിൽ ആയിരുന്നു. എങ്കിലും അതിൽ XEV 9e-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, ക്ലോസ്ഡ്-ഓഫ് ഗ്രിൽ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, പനോരമിക് സൺറൂഫ്, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകൾ തുടങ്ങിയവ കാണാൻ കഴിയും.

XEV 7e യുടെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ഈ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയിൽ ട്രിപ്പിൾ സ്‌ക്രീനുകൾ, ലെതറെറ്റ് സീറ്റ്, സ്റ്റിയറിംഗ് അപ്ഹോൾസ്റ്ററി, ഓട്ടോ ഡിമ്മിംഗ് ഐആ‍വിഎം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓരോ നിര സീറ്റിനും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഫ്രണ്ട് വെന്‍റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, പ്രകാശിത ലോഗോയുള്ള രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിരയിൽ ക്യാപ്റ്റൻ കസേരകൾ തുടങ്ങിയവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ, പുതിയ മഹീന്ദ്ര 7 സീറ്റർ ഫാമിലി ഇലക്ട്രിക് എസ്‌യുവി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ലൈവ് റെക്കോർഡിംഗുള്ള 360 ഡിഗ്രി ക്യാമറകൾ, ഫ്രണ്ട് ആൻഡ് റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഓട്ടോ ലെയ്ൻ ചാർജ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഒന്നിലധികം എയർബാഗുകൾ തുടങ്ങി നിരവധി സവിശേഷതകൾ വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്.

മുകളിൽ സൂചിപ്പിച്ചതുപോലെ, മഹീന്ദ്ര XEV 7e അതിന്റെ പവർട്രെയിൻ സിസ്റ്റം XEV 9e യുമായി പങ്കിടാൻ സാധ്യതയുണ്ട്. ഇത് നിലവിൽ 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ലഭ്യമാണ്. 286bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ചെറിയ ബാറ്ററി പായ്ക്ക്, ഒറ്റ ചാർജിൽ 542 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി പറയുന്നു. 79kWh ബാറ്ററി 231bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. പൂർണ്ണ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. XEV 7e യുടെ ഔദ്യോഗിക സവിശേഷതകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അതിന്റെ റേഞ്ച് തീയ്യതികൾ XEV 9e യിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കാം.

2025 അവസാനത്തോടെ മഹീന്ദ്ര XEV 7e പുറത്തിറങ്ങും. വിലയിലും സ്ഥാനനിർണ്ണയത്തിലും, നിലവിൽ 22.40 ലക്ഷം മുതൽ 31.25 ലക്ഷം രൂപ വരെ വിലയുള്ള XEV 9e-യെക്കാൾ മുകളിലായിരിക്കും XEV 7e . 7 സീറ്റർ XEV 7e-യുടെ വില XEV 9e-യെക്കാൾ ഏകദേശം രണ്ടുലക്ഷം രൂപ മുതൽ 2.50 ലക്ഷം രൂപ വരെ പ്രീമിയം പ്രതീക്ഷിക്കുന്നു.