മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയായ XEV 9e-ക്ക് ഡിസംബറിൽ 3.80 ലക്ഷം രൂപ വരെ കിഴിവുകൾ പ്രഖ്യാപിച്ചു. വേരിയന്റിനെ ആശ്രയിച്ച് കിഴിവുകൾ വ്യത്യാസപ്പെടുന്ന ഈ മോഡൽ 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് കാറുകൾക്ക് ഡിസംബറിൽ കിഴിവുകൾ പ്രഖ്യാപിച്ചു. തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ ഒരു മോഡലായ XEV 9e ന് ഈ മാസം 3.80 ലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. വേരിയന്റിനെ ആശ്രയിച്ച് കിഴിവുകൾ വ്യത്യാസപ്പെടും. ഉപഭോക്തൃ സ്കീമുകൾ, ലോയൽറ്റി/എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, എക്സ്റ്റൻഡഡ് വാറന്റി പാക്കേജുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, നിങ്ങൾ ഈ മാസം ഈ ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങളുടെ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള കിഴിവുകൾ തീർച്ചയായും പരിശോധിക്കണം. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവികളായ XEV 9e, BE 6 എന്നിവയുടെ ഡെലിവറി ഈ വർഷം മാർച്ചിലാണ് തുടങ്ങിയത്. മഹീന്ദ്ര BE 6 ന് 18.90 ലക്ഷം മുതൽ 26.90 ലക്ഷം വരെയാണ് പ്രാരംഭ വില. അതേസമയം XEV 9e 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം വരെ എക്സ്-ഷോറൂം വിലയിൽ എത്തുന്നു.
മഹീന്ദ്ര XEV 9e സവിശേഷതകൾ
മഹീന്ദ്ര XEV 9e ന് 4789 എംഎം നീളവും 1907 എംഎം വീതിയും 1694 എംഎം ഉയരവും 2775 എംഎം വീൽബേസും ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 207എംഎം ആണ്. ടയറുകൾ 245/55 R19 (245/50 R20) ആണ്. 663 ലിറ്റർ ബൂട്ട് സ്‌പെയ്‌സും 150 ലിറ്റർ ഫ്രങ്കും ഇത് വാഗ്ദാനം ചെയ്യുന്നു. 59kWh ബാറ്ററി പായ്ക്ക് ഉള്ള ഇത് 231hp/380Nm മോട്ടോറാണ് നൽകുന്നത്. RWD ഡ്രൈവോടുകൂടിയാണ് ഇത് വരുന്നത്. ഇതിന്റെ MIDC റേഞ്ച് 542km ആണ്. 140kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇത് 20 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യുന്നു. 7.2kW ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ 8.7 മണിക്കൂർ എടുക്കുമ്പോൾ, 11kW ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ 6 മണിക്കൂർ എടുക്കും.
XEV 9e 79kWh ന് 79kWh ബാറ്ററിയുണ്ട്. ഇത് 286hp/380Nm മോട്ടോറാണ് നൽകുന്നത്. ഇത് RWD ഡ്രൈവുമായി വരുന്നു. ഇതിന്റെ റേഞ്ച് ഫുൾചാർജ്ജിൽ 656 കിലോമീറ്ററാണ്. 170kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇത് 20 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യുന്നു. 7.2kW ചാർജർ ഉപയോഗിച്ച് 11.7 മണിക്കൂറും 11kW ചാർജർ ഉപയോഗിച്ച് 8 മണിക്കൂറും ചാർജ് ചെയ്യുന്നു. ഇത് 6.8 സെക്കൻഡിനുള്ളിൽ 0-100kph വേഗത കൈവരിക്കുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.


