മഹീന്ദ്ര XUV300 പുതിയ RevX ട്രിം അവതരിപ്പിച്ചു. നാല് വേരിയന്റുകളിൽ ലഭ്യമായ പുതിയ ട്രിം മെച്ചപ്പെട്ട ഡിസൈനും കൂടുതൽ ഫീച്ചറുകളുമായി എത്തുന്നു. 8.94 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയാണ് വില.

രാജ്യത്തെ ജനപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ XUV 3XO യുടെ മൂന്ന് പുതിയ വകഭേദങ്ങൾ പുറത്തിറക്കി വേരിയന്റ് നിര വിപുലീകരിച്ചു. കമ്പനി ഈ പുതിയ വകഭേദത്തിന് 'XUV 3XO RevX' എന്ന് പേരിട്ടു. ഈ പുതിയ വേരിയന്റിന് 8.94 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 12.99 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുണ്ട്. പുതിയ '3XO RevX'-ൽ കമ്പനി ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് നിലവിലുള്ള വേരിയന്റിനേക്കാൾ അൽപ്പം മികച്ചതും വ്യത്യസ്തവുമാക്കുന്നു. ഇതിനുപുറമെ, മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന 'RevX' ബാഡ്ജിംഗ് ഈ എസ്‌യുവിയുടെ ബോഡിയിൽ നൽകിയിട്ടുണ്ട്.

മഹീന്ദ്രയുടെ പുതിയ റെവ്‌എക്‌സ് ട്രിം ചെറിയ ഡിസൈൻ മെച്ചപ്പെടുത്തലുകളോടെയാണ് വരുന്നത്. ബോഡി-കളർ ഗ്രില്ലും കറുത്ത 16 ഇഞ്ച് സ്റ്റീൽ വീലുകളും റെവ്‌എക്‌സ്‌എമ്മിൽ കവറോടുകൂടി നൽകിയിരിക്കുന്നു, അതേസമയം റെവ്‌എക്‌സ് എ വേരിയന്റുകൾക്ക് അലോയി വീലുകൾ ലഭിക്കുന്നു. റെവ്‌എക്‌സ് ബാഡ്‌ജുകൾ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്ന് ഇതിനെ കൂടുതൽ വ്യത്യസ്‍തമാക്കുന്നു.

എവറസ്റ്റ് വൈറ്റ്, ടാങ്കോ റെഡ്, ഗ്രേ റൂഫുള്ള നെബുല ബ്ലൂ, കറുത്ത റൂഫുള്ള ഗാലക്സി ഗ്രേ, ഗ്രേ റൂഫുള്ള സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് പുതിയ വകഭേദങ്ങൾ ലഭ്യമാകുന്നത്. പുതിയ റെവ്‌എക്‌സ് ട്രിമിന്റെ ക്യാബിനിൽ കറുത്ത ലെതറെറ്റ് സീറ്റ് കവറുകൾക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളും ഉണ്ട്. ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, കപ്പ് ഹോൾഡറുകളുള്ള പിൻ സീറ്റ് ആം റെസ്റ്റ്, എല്ലാ പിൻ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ എന്നിവ റെവ്‌എക്‌സ് എമ്മിൽ സജ്ജീകരിച്ചിരിക്കുന്നു. റെവ്‌എക്‌സ് എം(ഒ) വേരിയന്റിൽ സിംഗിൾ-പെയിൻ സൺറൂഫ് വാഗ്‍ദാനം ചെയ്യുന്നു.

പനോരമിക് സൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 സ്പീക്കറുകൾ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ ക്യാമറ, റിയർ വൈപ്പർ, ഡീഫോഗർ എന്നിവ XUV 3XO RevX A-യിൽ ലഭ്യമാണ്.