Asianet News MalayalamAsianet News Malayalam

അറിഞ്ഞില്ലേ? ബലേനോയ്ക്ക് 'ബലം' കൂടുന്നു...!

മൈലേജ് കൂട്ടി ബലേനോയുടെ ഹൈബ്രിഡ് പതിപ്പു കൂടി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു

Maruti Baleno Smart Hybrid Follow Up
Author
Mumbai, First Published Apr 7, 2019, 12:38 PM IST

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്. ഇപ്പോഴിതാ മൈലേജ് കൂട്ടി ബലേനോയുടെ ഹൈബ്രിഡ് പതിപ്പു കൂടി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത. 

എര്‍ട്ടിഗ, സിയാസ്, എസ്-ക്രോസ് എന്നീ മോഡലുകളില്‍ നല്‍കിയ സ്‍മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ബലേനോയിലും ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് മാരുതി എന്നാണ് റിപ്പോര്‍ട്ടുകള്‍. അനാവശ്യ ഇന്ധന ഉപയോഗം ഒഴിവാക്കി മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും വര്‍ധിപ്പിക്കുന്നതാണ് മാരുതിയിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം.  ഹൈബ്രിഡ് ബാഡ്‍ജിലുള്ള ബലേനോ പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2019 ബലേനോയുടെ അതേ രൂപത്തിലുള്ള വാഹനം തന്നെയാണ് വീഡിയോയിലും. 

ഹൈബ്രിഡിലേക്ക് മാറുന്നതൊഴിച്ചാല്‍ മറ്റുമാറ്റങ്ങളൊന്നും ബലേനോ ഹൈബ്രിഡിനുണ്ടാകില്ല. നിലവില്‍ 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്. പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് നിലവില്‍ ദില്ലി എക്‌സ്‌ഷോറൂം വില. എന്നാല്‍ ഹൈബ്രിഡ് ബലേനോ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios