മാരുതി സുസുക്കി ഈ മാസം സെലേറിയോ കാറിന് ₹83,913 വരെ കിഴിവ് പ്രഖ്യാപിച്ചു. എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ക്യാഷ് ഡിസ്കൗണ്ട്, സൗജന്യ ആക്‌സസറികൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഓഫർ.
മാരുതി സുസുക്കി തങ്ങളുടെ ഉയർന്ന മൈലേജുള്ള സെലേറിയോ കാറിന് ഈ മാസം 83,913 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റിൽ ഈ കാർ വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ക്യാഷ് ഡിസ്കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, കമ്പനി കാറിൽ സൗജന്യ ആക്‌സസറികളും നൽകും. മൊത്തത്തിൽ, ഡിസ്കൗണ്ടിൽ 44,000 രൂപ (ക്യാഷ് + എക്സ്ചേഞ്ച് + സ്ക്രാപ്പേജ്) യും 39,913 രൂപയുടെ സൗജന്യ കിറ്റും ഉൾപ്പെടുന്നു. ഈ കാറിന്റെ മൈലേജ് വളരെ മികച്ചതാണ്. പെട്രോൾ ടാങ്കും സിഎൻജി സിലിണ്ടറും നിറച്ച ശേഷം, ഒരു നീണ്ട യാത്ര നടത്താൻ കഴിയും. ഇതിന്റെ പെട്രോൾ മൈലേജ് ലിറ്ററിന് 26.68 കിലോമീറ്ററും സിഎൻജി മൈലേജ് കിലോഗ്രാമിന് 34.43 കിലോമീറ്ററുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഇതിന്റെ എക്സ്-ഷോറൂം വില 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ്.
സെലേറിയോയ്ക്ക് K10C ഡ്യുവൽജെറ്റ് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഇതിൽ ലഭ്യമാണ്. ഈ എഞ്ചിൻ 66 bhp പവറും 89 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്സുമായി ഘടിപ്പിരിക്കുന്നു. അതിന്റെ LXI വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമല്ല. കമ്പനിയുടെ അവകാശവാദമനുസരിച്ച് 26.68 കിമി ആണ് അതിന്റെ മൈലേജ്.
സെലേറിയോയ്ക്ക് പുതിയ റേഡിയന്റ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലൈറ്റ് യൂണിറ്റ്, ഫോഗ് ലൈറ്റ് കേസിംഗ് എന്നിവ ലഭിക്കുന്നു. കറുത്ത നിറങ്ങളിലുള്ള ഒരു ഫ്രണ്ട് ബമ്പറും നൽകിയിരിക്കുന്നു. ഇതിലെ ചില ഘടകങ്ങൾ എസ്-പ്രെസോയിൽ നിന്ന് എടുത്തിട്ടുണ്ട്. കാറിന്റെ സൈഡ് പ്രൊഫൈലും നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുതിയ ഡിസൈനിലുള്ള 15 ഇഞ്ച് അലോയ് വീലുകൾ ഇതിനുണ്ട്. പിന്നിൽ, ബോഡി നിറമുള്ള റിയർ ബമ്പർ, ഫ്ലൂയിഡ് ലുക്കിംഗ് ടെയിൽലൈറ്റുകൾ, വളഞ്ഞ ടെയിൽഗേറ്റ് എന്നിവയുണ്ട്.
സെലേറിയോയിൽ സ്ഥലം വർദ്ധിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഹിൽ ഹോൾഡ് അസിസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ കാറിനുള്ളിൽ ലഭ്യമാകും. ഷാർപ്പ് ഡാഷ് ലൈനുകളുള്ള സെന്റർ-ഫോക്കസ് വിഷ്വൽ അപ്പീൽ, ക്രോം ആക്‌സന്റുകളുള്ള ട്വിൻ-സ്ലോട്ട് എസി വെന്റുകൾ, പുതിയ ഗിയർ ഷിഫ്റ്റ് ഡിസൈൻ, അപ്ഹോൾസ്റ്ററിക്ക് പുതിയ ഡിസൈൻ എന്നിവ കാറിലുണ്ട്. ഇതിലെ 7 ഇഞ്ച് സ്‍മാർട്ട്‌പ്ലേ സ്റ്റുഡിയോ ഡിസ്‌പ്ലേ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്നു.
ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ് (ഫസ്റ്റ്-ഇൻ സെഗ്‌മെന്റിൽ) എന്നിവയുൾപ്പെടെ ആകെ 12 സുരക്ഷാ സവിശേഷതകൾ കാറിൽ ഉണ്ടായിരിക്കും. ഫ്രണ്ടൽ-ഓഫ്‌സെറ്റ്, സൈഡ് ക്രാഷ്, കാൽനട സുരക്ഷ തുടങ്ങിയ എല്ലാ ഇന്ത്യൻ സുരക്ഷാ നിയമങ്ങളും പുതിയ സെലേറിയോ പാലിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സോളിഡ് ഫയർ റെഡ്, സ്പീഡി ബ്ലൂ, ആർട്ടിക് വൈറ്റ്, സിൽക്കി സിൽവർ, ഗ്ലിസ്റ്റനിംഗ് ഗ്രേ, കഫീൻ ബ്രൗൺ, റെഡ്, ബ്ലൂ എന്നിവയ്‌ക്കൊപ്പം ആകെ ആറ് നിറങ്ങളിൽ സെലേറിയോ വാങ്ങാം.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
