പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വിലയിൽ ഗണ്യമായ കുറവ് വരുത്തി. 81,000 രൂപ വരെ വിലക്കുറവ് ലഭിക്കുന്ന സ്വിഫ്റ്റ്, ഇപ്പോൾ കൂടുതൽ ആകർഷകമായ ഓപ്ഷനായി മാറിയിരിക്കുന്നു.

കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി നിരക്കുകളുടെ നേരിട്ടുള്ള ആനുകൂല്യം ഇപ്പോൾ രാജ്യത്തെ വാഹന ഉപഭോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നികുതി പര്ഷ്‍കരണത്തിന്‍റെ ഭാഗമായി മാരുതി സുസുക്കി അവരുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ വില വലിയ രീതിയിൽ കുറച്ചു. ജിഎസ്‍ടി കുറച്ചതിനാൽ, സ്വിഫ്റ്റ് കാറിന് ഇപ്പോൾ 81,000 രൂപ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ വിശദമായി നമുക്ക് അറിയാം .

പുതിയ ജിഎസ്‍ടി നിരക്ക് അനുസരിച്ച്, ചെറുകാറുകൾക്ക് (1,200 സിസി വരെ, 4 മീറ്റർ വരെ നീളം) ഇനി 18 ശതമാനം നികുതി ഈടാക്കും. നേരത്തെ ഇത് 28% ആയിരുന്നു. ഈ മാറ്റം സ്വിഫ്റ്റിന്‍റെ വിലയെയും ബാധിച്ചു. അതിനാൽ വില ഏകദേശം 8.5 ശതമാനം കുറഞ്ഞു. ZXI പ്ലസ് പെട്രോൾ-ഓട്ടോമാറ്റിക് വേരിയന്റിന് പരമാവധി 81,000 രൂപ വരെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറുകളിൽ ഒന്നാണ് മാരുതി സ്വിഫ്റ്റ്. അതിന്റെ സ്റ്റൈലിഷ് ഡിസൈൻ, മൈലേജ്, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവ കുടുംബങ്ങൾക്കും യുവ ഡ്രൈവർമാർക്കും ഒരുപോലെ അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഇപ്പോൾ വില കുറഞ്ഞതിനാൽ, ആദ്യമായി കാർ വാങ്ങുന്നവർക്ക് ഇത് കൂടുതൽ ആകർഷകമായ ഓപ്ഷനായി മാറിയിരിക്കുന്നു. ആദ്യമായി മാരുതി സ്വിഫ്റ്റ് കാർ വാങ്ങുന്നവർക്ക് വലിയ ആശ്വാസം ലഭിക്കും. കുറഞ്ഞ ഇഎംഐയും എളുപ്പത്തിലുള്ള വായ്പാ ഓപ്ഷനുകളും ഈ കാറിനൊപ്പം ലഭ്യമാണ്. ജിഎസ്ടി കുറച്ചതിനുശേഷം, ഉത്സവ സീസണിൽ കൂടുതൽ ബുക്കിംഗുകളും ഡെലിവറികളും പ്രതീക്ഷിക്കുന്നു.

നിലവിൽ നാലാം തലമുറ മാരുതി സ്വിഫ്റ്റാണ് വിപണിയിൽ ഉള്ളത്. 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്. ഈ എഞ്ചിൻ പരമാവധി 82 bhp കരുത്തും 112 Nm ടോർക്കും പുറപ്പെടുവിക്കുന്നു. മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയത് 12 ശതമാനം വരെ കുറവ് കാർബൺ പുറന്തള്ളൽ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 5-സ്പീഡ് AMT യൂണിറ്റ് ഉപയോഗിച്ച് ഹാച്ച്ബാക്ക് ലഭിക്കും.

മാരുതി സ്വിഫ്റ്റിൽ ARENA സേഫ്റ്റി ഷീൽഡ് സജ്ജീകരിച്ചിരിക്കുന്നു. അതിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം+(ESP), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുന്നു, കൂടാതെ 3 വർഷം അല്ലെങ്കിൽ 1 00 000 കിലോമീറ്റർ വാറന്‍റി തുടങ്ങിയവ ലഭ്യമാണ്.