മാരുതി സുസുക്കി XL6 പ്രീമിയം 7-സീറ്റർ എംപിവിയുടെ എല്ലാ വകഭേദങ്ങളിലും ഇപ്പോൾ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. 

2025 അവസാനത്തോടെ തങ്ങളുടെ ഉൽപ്പന്ന നിരയിൽ ഉടനീളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാനുള്ള പദ്ധതി മാരുതി സുസുക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബലേനോ , എർട്ടിഗ തുടങ്ങിയ മോഡലുകളുടെ സുരക്ഷ കമ്പനി ക്രമേണ നവീകരിക്കുന്നു . ഇപ്പോൾ, മാരുതി XL6 പ്രീമിയം 7-സീറ്റർ എംപിവിയുടെ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. നേരിയ വില വർദ്ധനവോടെയാണ് ഈ പരിഷ്‍കാരങ്ങൾ വരുന്നത്.

ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ), ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് ഉയര ക്രമീകരണം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ (രണ്ടാം നിരയ്ക്ക് മാത്രം), സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്ക്, റിയർ ഡീഫോഗർ, വാഷ്/വൈപ്പ് എന്നിവയും എംപിവിയുടെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു. 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളോടെ ഉയർന്ന ട്രിമ്മുകൾ വാഗ്ദാനം ചെയ്യുന്നു.

2025 മാരുതി എർട്ടിഗ 7-സീറ്റർ എംപിവിയിൽ പുതിയ 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, മൈൽഡ് ഹൈബ്രിഡ്, സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവ ചേർത്തിരിക്കുന്നു. ഈ മോട്ടോർ 6,000 ആർപിഎമ്മിൽ പരമാവധി 103 ബിഎച്ച്പി പവറും 4,400 ആർപിഎമ്മിൽ 136.8 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുന്നു, അതേസമയം പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തിരഞ്ഞെടുത്ത ട്രിമ്മുകളിൽ ലഭ്യമാണ്. മാനുവൽ ഗിയർബോക്സിനൊപ്പം 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് യൂണിറ്റിനൊപ്പം 20.27 കിലോമീറ്റർ ഇന്ധനക്ഷമതയും എക്സ്എൽ6 വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

അതേസമയം 2026 ൽ ഒരു സബ്-4 മീറ്ററിൽ താഴെ എംപിവി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട് . നിലവിൽ ജാപ്പനീസ് വിപണിയിൽ വിൽക്കുന്ന സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ള മോഡൽ ആയായിരിക്കും ഇത്. വൈഡിബി എന്ന രഹസ്യനാമത്തിൽ എത്തുന്ന ഈ പുതിയ മാരുതി മിനി എംപിവിക്ക് ബോക്‌സി ലുക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

മാരുതി സുസുക്കിയുടെ സ്വന്തം ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്ന ആദ്യത്തെ മോഡലുകളിൽ ഒന്നായിരിക്കും സ്പേഷ്യ അധിഷ്‍ഠിത എംപിവി. 1.2 ലിറ്റർ Z-സീരീസ് പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഇത് വാഗ്‍ദാനം ചെയ്യുമെന്നും 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുമെന്നും പ്രതീക്ഷിക്കുന്നു.