ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹനമായ എം.ജി വിൻഡ്സറിന്റെ പുതിയ 'ഇൻഡൽജ് എഡിഷൻ' 17,99,800 രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറങ്ങി. 38 കെ.ഡബ്ല്യുഎച്ച് ബാറ്ററി പാക്കിൽ 332 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ വാഹനം ആഡംബര പൂർണ്ണമായ ഇന്റീരിയറും മികച്ച ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളും നൽകുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനമായ എം.ജി വിന്‍ഡ്സര്‍ ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളോടും മികച്ച ആഡംബര സംവിധാനങ്ങളോടും കൂടി ഇന്‍ഡല്‍ജ് എഡിഷന്‍ പുറത്തിറക്കി. 17,99,800 എക്സ് ഷോറും വിലയില്‍ ആരംഭിക്കുന്ന ഇന്‍ഡല്‍ജ് 332 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയിലെ എം.ജി കോസ്റ്റ്‌ലൈന്‍ ഗാരേജില്‍ നടന്ന ചടങ്ങില്‍ എം.ജി സോണല്‍ ഹെഡ് കണ്ണന്‍ ഗോപിനാഥന്‍, എ.എസ്.എം സേഷാ സായ്, കോസ്റ്റ്‌ലൈന്‍ ഗാരേജ് ജി.എം (സെയില്‍സ്) ജയകുമാര്‍.ജി, ജി.എം (സര്‍വീസ്) മനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ഡല്‍ജ് എഡിഷന്‍ പുറത്തിറക്കിയത്.

38 കെ.ഡബ്ല്യുഎച്ച് ബാറ്ററി പാക്കില്‍ പ്രവര്‍ത്തിക്കുന്ന വാഹനം 100 കിലോവാട്ട് (136 പി.എസ്) കരുത്തും 200 എന്‍.എം ടോര്‍ക്കും നല്‍കുന്നു. ആകര്‍ഷകമായ ഷാഡോ ഗോള്‍ഡ് ബോഡി കളറും അതിന് അനുയോജ്യമായ ബ്ലാക്ക് റൂഫും ചേരുന്ന വേറിട്ട ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയറാണ് ഈ സ്‌പെഷ്യല്‍ എഡിഷന്റെ പ്രധാന ആകര്‍ഷണം. ബ്ലാക്ക് ഒ.ആര്‍.വി.എമ്മുകള്‍, ആര്‍18 ബ്ലാക്ക് അലോയ് വീലുകള്‍, സി- പില്ലറിലെ പ്രത്യേക ഇന്‍ഡല്‍സ് ബാഡ്ജിംഗ് എന്നിവ വാഹനത്തിന്റെ പ്രീമി യം ലുക്ക് കൂടുതല്‍ എടുത്തു കാണിക്കുന്നുണ്ട്.

കാബിനുള്ളില്‍ അര്‍ബന്‍ ടാന്‍ & ബ്ലാക്ക് തീമിലുള്ള പുതിയ അപ്‌ഹോള്‍സ്റ്ററിയാണ് നല്‍കിയിരിക്കുന്നത്. മുന്‍നിര സൗകര്യമായ 'പ്രൈവ് സ്‌ക്രീന്‍', സവിശേഷമായ ഇന്‍ഡല്‍ജ് ബാഡ്ജിംഗോട് കൂടിയ പ്രീമിയം പില്ലോകള്‍, നെക്ക് കുഷ്യനുകള്‍ എന്നിവ പിന്‍സീറ്റിലെ യാത്രാസുഖം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

റിയര്‍ സണ്‍ഷെയ്ഡ്, തീം 3ഡി മാറ്റുകള്‍, ഫ്രണ്ട് ഗ്രില്ലിലെ ക്രോം അലങ്കാരങ്ങള്‍, ബമ്പര്‍ കോര്‍ണര്‍ പ്രൊട്ടക്ടറുകള്‍, ബോഡി സൈഡ് മാള്‍ഡിംഗ്, പ്രീമിയം ലെതര്‍ കീ കവര്‍ എന്നിവ ഉള്‍പ്പെടുന്ന എഡിഷന്‍ ആക്സസറി പാക്കേജ് വാഹനത്തിന്റെ സവിശേഷത ഏറെ വര്‍ദ്ധിപ്പിക്കുന്നു. ശൈലിയിലും സുഖസൗകര്യങ്ങളിലും കൂടുതല്‍ വേറിട്ട അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി തിരഞ്ഞെടുത്ത ആക്സസറികളുടെ നിരയും ലഭ്യമാണ്. ഇത് തങ്ങളുടെ അഭിരുചിക്കനുസരിച്ച് പേഴ്സണലൈസ് ചെയ്യാനും അവസരമുണ്ട്.