മഹീന്ദ്ര സ്കോർപിയോ N പുതിയ Z8 T വേരിയന്റും ലെവൽ 2 ADAS സ്യൂട്ടുള്ള Z8 L വേരിയന്റുമായി അപ്‌ഡേറ്റ് ചെയ്യുന്നു. Z8 T വേരിയന്റിൽ പുതിയ സവിശേഷതകളും ലഭ്യമാകും.

ളരെ ജനപ്രിയമായ മഹീന്ദ്ര സ്കോർപിയോ എൻ എസ്‌യുവിക്ക് ഒരു അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി അതിന്റെ വേരിയന്റും ഫീച്ചർ വിശദാംശങ്ങളും ചോർന്നു. ചോർന്ന ബ്രോഷർ സ്‌കാനുകൾ പ്രകാരം, എസ്‌യുവി നിരയ്ക്ക് Z8, Z8 L ട്രിമ്മുകൾക്കിടയിൽ ഒരു പുതിയ Z8 T വേരിയന്റ് ലഭിക്കും. കൂടാതെ, നിലവിലുള്ള Z8 L വേരിയന്റ് 10 പുതിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 ADAS സ്യൂട്ടിനൊപ്പം അപ്‌ഡേറ്റ് ചെയ്യും.

പെട്രോൾ-എംടി, പെട്രോൾ-എടി, ഡീസൽ-എംടി (4WD), ഡീസൽ-എടി (4WD) എന്നീ നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളിലാണ് ഈ പുതിയ വേരിയന്റ് ലഭ്യമാകുക. ഇത് 7-സീറ്റ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. സവിശേഷതകളുടെ കാര്യത്തിൽ, പുതിയ Z8 T വേരിയന്റിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഓട്ടോഹോൾഡും, 6-വേ ഡ്രൈവർ പവർ സീറ്റ്, 12-സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, രണ്ടാം നിര യാത്രക്കാർക്കായി 65W സി-ടൈപ്പ് ചാർജർ, ഫ്രെയിംലെസ് ഓട്ടോ ഡിമ്മിംഗ് IRVM, R18 ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ വാഗ്ദാനം ചെയ്യും.

പുതുക്കിയ Z8 L ട്രിമ്മിൽ ലെവൽ 2 ADAS ഉണ്ടായിരിക്കും. അതിൽ സ്റ്റോപ്പ് , ഗോ സഹിതമുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (എടി വേരിയന്റ് മാത്രം), ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ് (എടി വേരിയന്റ് മാത്രം), ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ് (AT വേരിയന്റ് മാത്രം), ഹൈ ബീം അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് (എടി വേരിയന്റ് മാത്രം), ഡ്രൈവർ ഉറക്കം കണ്ടെത്തൽ എന്നിവ ഉൾപ്പെടെ ആകെ 12 സുരക്ഷാ സവിശേഷതകൾ ഉണ്ടാകും.

പുതിയ സ്കോർപിയോ N Z8 L വേരിയന്റ് പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ - 2WD/4WD ഓട്ടോമാറ്റിക് കോമ്പോകളിൽ വാഗ്ദാനം ചെയ്യും. Z8 T, Z8 L വേരിയന്റുകളുടെയും കാർബൺ പതിപ്പുകൾ എല്ലാ ഡ്രൈവ്ട്രെയിൻ കോൺഫിഗറേഷനുകളിലും ലഭ്യമാകും.

വാഹനത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പുതുക്കിയ സ്കോർപിയോ എൻ നിരയിൽ 2.2 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ തുടരും.