2026-27 സാമ്പത്തിക വർഷത്തോടെ നാല് പുതിയ എസ്‌യുവികൾ (ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെ) പുറത്തിറക്കാൻ ഹോണ്ട പദ്ധതിയിടുന്നു. ഏഴ് സീറ്റർ എസ്‌യുവി, പുതിയ ആഗോള പ്ലാറ്റ്‌ഫോം, പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിപണിയിലെ സാന്നിധ്യം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ (HCI) 2026-27 സാമ്പത്തിക വർഷത്തോടെ നാല് പുതിയ എസ്‌യുവികൾ (ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെ) പുറത്തിറക്കാൻ പദ്ധതിയിടുന്നു. ബ്രാൻഡിന്റെ പുത്തൻ ആഗോള പ്ലാറ്റ്‌ഫോമായ PF2 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഏഴ് സീറ്റർ എസ്‌യുവി ആയിരിക്കും അതിലൊന്ന്. 2027 ൽ ഇത് ഇന്ത്യൻ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ആർക്കിടെക്ചർ അടുത്ത തലമുറ സിറ്റി സെഡാനും അടിവരയിടും. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കുമുള്ള പ്രധാന ഘടകങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കാൻ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നു.

ഈ വർഷം ആദ്യം, ഹോണ്ട ഇന്ത്യൻ വിപണിയിൽ ZR-V അവതരിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ ഈ എസ്‌യുവി പൂർണ്ണമായും ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരങ്ങൾ ഒന്നുമില്ല. 2022 ൽ അവതരിപ്പിച്ച ഹോണ്ട ZR-V, കമ്പനിയുടെ ആഗോള ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ എച്ച്ആർവിക്കും സിആർവിക്കും ഇടയിലാണ്. വടക്കേ അമേരിക്കൻ, ചൈനീസ് വിപണിയിൽ, എസ്‌യുവി HR-V എന്ന പേരിലാണ് വിൽക്കുന്നത്.

ജപ്പാനിലും മറ്റ് ആസിയാൻ വിപണികളിലും, ഹോണ്ട ZR-V 2.0L പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ലിഥിയം-അയൺ ബാറ്ററിയും സംയോജിപ്പിച്ച് വാഗ്ദാനം ചെയ്യുന്നു. ഈ കോൺഫിഗറേഷൻ 180bhp കരുത്തും 315Nm ടോർക്കും നൽകുന്നു. ഇവി, ഹൈബ്രിഡ്, എഞ്ചിൻ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഒരു ഇലക്ട്രിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഹൈബ്രിഡ് പതിപ്പിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റം ഉണ്ട്. സിവിടി ട്രാൻസ്മിഷനും എഡബ്ല്യുഡി സിസ്റ്റവുമുള്ള 1.5L ടർബോ പെട്രോൾ എഞ്ചിനും ലഭ്യമാണ്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഹോണ്ട സെൻസിംഗ് സ്യൂട്ട് ZR-V-യിൽ നിറഞ്ഞിരിക്കുന്നു. ഹിൽ സ്റ്റാർട്ട്, ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫീച്ചർ ലിസ്റ്റിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രിയും സ്റ്റാർട്ട്, ലെതർ അപ്ഹോൾസ്റ്ററി, പവർ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

YouTube video player