പുതിയ കിയ സെൽറ്റോസ്; ഇന്‍റീരിയർ വിവരങ്ങൾ പുറത്ത്!

കിയ സെൽറ്റോസ് 2026-ൽ പുതിയ തലമുറ മാറ്റങ്ങളുമായി എത്തുന്നു.പുതിയ മോഡലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നു, ഇത് കൂടുതൽ പ്രീമിയം ആകർഷണം നൽകുന്നു.

New Kia Seltos interior details leaked

കിയയുടെ വളരെ ജനപ്രിയമായ ഇടത്തരം എസ്‌യുവിയാണ് സെൽറ്റോസ്. ഈ വാഹനം ഇപ്പോൾ ഒരു തലമുറ മാറ്റത്തിനായി ഒരുങ്ങുകയാണ്. 2026 ൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കൊറിയയിൽ വിപുലമായ പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന രണ്ടാം തലമുറ മോഡലായിരിക്കും ഇത്. മുൻ സ്പൈ ചിത്രങ്ങൾ അതിന്റെ ചില ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു, ഇത്തവണ നമുക്ക് ആദ്യമായി അതിന്റെ ഇന്റീരിയർ കാണാൻ കഴിഞ്ഞു. പുതിയ കിയ സെൽറ്റോസിന് ക്യാബിനിനുള്ളിൽ സമഗ്രമായ മാറ്റങ്ങൾ ലഭിക്കുമെന്ന് തോന്നുന്നു, ഇത് അതിന്റെ പ്രീമിയം ആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നു.

ടെസ്റ്റ് പതിപ്പിൽ ഡ്യുവൽ-ടോൺ സിൽവർ, ഗ്രേ അപ്ഹോൾസ്റ്ററി എന്നിവ വ്യത്യസ്ത ഓറഞ്ച് ഇൻസേർട്ടുകളോടുകൂടി ഉണ്ട്. ബ്രഷ് ചെയ്ത അലുമിനിയം ഇന്റീരിയർ ഡോർ ഹാൻഡിൽ, ഫ്രണ്ട് പാസഞ്ചർ സീറ്റിനടുത്തുള്ള യുഎസ്ബി ചാർജിംഗ് പോർട്ട്, ഫ്രണ്ട് ആംറെസ്റ്റിന് പിന്നിൽ ഒരു സ്റ്റോറേജ് സ്പേസ്, മൂന്ന് യാത്രക്കാർക്കും ഹെഡ്‌റെസ്റ്റുകളുള്ള പിൻ സീറ്റ്, ഒരു ഇന്റഗ്രേറ്റഡ് ആംറെസ്റ്റ് എന്നിവയും ശ്രദ്ധേയമാണ്.

മുൻകാല പരീക്ഷണ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നത് പുതിയ കിയ സെൽറ്റോസിന്റെ ചില ഡിസൈൻ ഘടകങ്ങൾ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന EV5-ൽ നിന്നാണ് വരുന്നതെന്നാണ്. പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പറുകൾ, ഡ്യുവൽ-ടോൺ ഓആർവിഎമ്മുകൾ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉപയോഗിച്ച് അതിന്റെ മുൻ, പിൻ ഭാഗങ്ങൾ പൂർണ്ണമായും പരിഷ്‍കരിക്കും എന്നാണ് റിപ്പോർട്ടുകൾ.

2025 കിയ സെൽറ്റോസ് ഒരു ഹൈബ്രിഡ് മോഡലായിരിക്കാൻ സാധ്യതയുണ്ട്. കിയ ഇന്ത്യൻ വിപണിക്കായി ഹൈബ്രിഡുകൾ വിലയിരുത്തുന്നു. ഡീസൽ എഞ്ചിനുകൾക്ക് പകരമായി ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ പരിഗണിക്കുന്നു, ഭാവിയിലെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വലിയതും ചെലവേറിയതുമായ നവീകരണങ്ങൾ ഇതിന് ആവശ്യമാണ്. ഇന്ത്യൻ വിപണിക്കായി നിലവിലുള്ള 1.2L, 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾ വൈദ്യുതീകരിക്കാൻ കിയ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

Latest Videos
Follow Us:
Download App:
  • android
  • ios