മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV300 ന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. പുതിയ അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, പുതിയ നിറങ്ങൾ എന്നിവയുമായാണ് പുതിയ പതിപ്പ് എത്തുക. പുതിയ വേരിയന്റും പ്രതീക്ഷിക്കാം.

ക്സ്‍യുവി 3XO സബ്-കോംപാക്റ്റ് എസ്‌യുവിയുടെ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത പതിപ്പിനെക്കുറിച്ച് സൂചന നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ ചാനലിലെ ഒരു ടീസർ വീഡിയോ വഴിയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. വരാനിരിക്കുന്ന മഹീന്ദ്ര XUV 3XO-യ്ക്ക് ഒരു പുതിയ വേരിയന്‍റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV 3XO യുടെ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുതിയ അലോയ് വീലുകളുമായിട്ടായിരിക്കും വരുന്നത്. ഒരുപക്ഷേ കൂടുതൽ സ്‌പോർട്ടിയർ വൈബ് നൽകുന്നതിനായി എല്ലാം കറുപ്പ് നിറത്തിൽ വരാനും സാധ്യതയുണ്ട്. കറുത്ത അലോയ് വീലുകൾക്ക് പുറമേ, സബ്-കോംപാക്റ്റ് എസ്‌യുവിക്ക് പനോരമിക് സൺറൂഫ്, ഇലക്ട്രിക് വാഹന തീം ഫ്രണ്ട് ഗ്രിൽ, റെഡ്-ബ്ലാക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്‍റ് തുടങ്ങിയവയും ലഭിക്കും.

മഹീന്ദ്ര XUV 3XO യുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സബ്-കോംപാക്റ്റ് എസ്‌യുവിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ല. എങ്കിലും, ഒരു പുതിയ വേരിയന്റ് നിരയിലേക്ക് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും വാങ്ങുന്നവർക്ക് എസ്‌യുവി വിശാലമായ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യും. പുതിയ വേരിയന്റ് എപ്പോൾ പുറത്തിറക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എസ്‌യുവികൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഇത് ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന ഒരു വിഭാഗത്തിലാണ് മഹീന്ദ്ര XUV 3XO സ്ഥാനം പിടിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു , സ്കോഡ കൈലാഖ് , മാരുതി സുസുക്കി ബ്രെസ്സ തുടങ്ങിയ മോഡലുകളും ഇതേ വിഭാഗത്തിലുണ്ട്. പുറത്തിറങ്ങുന്നതോടെ, XUV 3XO യുടെ പുതിയ വകഭേദം എതിരാളികൾക്കെതിരായ എസ്‌യുവിയുടെ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തും.

അതേസമയം, XUV400 EV യുടെ പുതുക്കിയ പതിപ്പിലും മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട്, ഇത് XUV 3XO യുടെ പൂർണ്ണ-ഇലക്ട്രിക് പതിപ്പായി വരും. വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി XUV 3XO ന് സമാനമായ ഒരു ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ, നിലവിലെ XUV400 സ്‌പോർട്‌സിന്റെ ഡിസൈൻ ഘടകങ്ങളിൽ നിന്നുള്ള ഒരു പ്രധാന വ്യതിയാനമായിരിക്കും ഇത്.