ഇപ്പോഴിതാ വീണ്ടും വാഹനത്തിന്‍റെ പരീക്ഷണയോട്ട വിവരങ്ങള്‍ പുറത്തുവന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ തലമുറ സെലേറിയോ അവതരിപ്പിച്ചതിന് ശേഷം, മാരുതി സുസുക്കി (Maruti Suzuki) ഇപ്പോൾ അതിന്‍റെ നിലവിലുള്ള ലൈനപ്പിലേക്ക് വലിയ പുതുമകള്‍ നൽകാൻ തയ്യാറെടുക്കുകയാണ്. പുതിയ ബ്രെസ, ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്, എർട്ടിഗ, എക്‌സ്‌എൽ6 ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ കമ്പനി 2022-ൽ പുറത്തിറക്കും. ഇതോടൊപ്പം പുതിയ തലമുറ ആൾട്ടോയും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. 2022-ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാരുതി ആൾട്ടോ 2022 ഇതിനകം തന്നെ ഒന്നിലധികം തവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വാഹനത്തിന്‍റെ പരീക്ഷണയോട്ട വിവരങ്ങള്‍ പുറത്തുവന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡിസൈൻ വിശദാംശങ്ങൾ മറയ്ക്കാനായി മോഡൽ പൂർണ്ണമായും കട്ടിയുള്ള കറുത്ത തുണികൊണ്ട് മൂടിയ നിലയിലായിരുന്നു പരീക്ഷണയോട്ടം. എന്നിരുന്നാലും വാഹനത്തിന്‍റെ മൊത്തത്തിലുള്ള പ്രൊഫൈൽ വെളിപ്പെടുന്നുണ്ട്. മാരുതി ആൾട്ടോ 2022 മോഡൽ വലുപ്പത്തിൽ വളരുകയും ഏറ്റവും പുതിയ സെലേറിയോയ്‌ക്കൊപ്പം ചില ഡിസൈൻ സമാനതകളോടെ ഉയരം കൂടിയ ഹാച്ച്ബാക്ക് പോലെ തോന്നിക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് പുത്തന്‍ ആള്‍ട്ടോ, സുരക്ഷ ബെന്‍സിന് സമം!

വലിയ ഗ്രില്ലും പുതുതായി രൂപകൽപ്പന ചെയ്‌ത സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകളും ഉപയോഗിച്ച് ഫ്രണ്ട് ഫാസിയ പൂർണ്ണമായും നവീകരിച്ചതായി തോന്നുന്നു. ഇതിന് ഒരു ഡിസൈന്‍ ചെയ്‍ത ബോണറ്റ് ലഭിക്കുന്നു, മുൻഭാഗം താരതമ്യേന പരന്നതും നിലവിലെ കാറിനേക്കാൾ വലുതായും തോന്നുന്നു. സൈഡ് പ്രൊഫൈൽ ലളിതമായി കാണപ്പെടുന്നു. കൂടാതെ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ ഉയരം കൂടുതലാണ്.

പിൻവശത്തെ ഡിസൈനും പൂർണമായും മാറ്റിയിരിക്കുന്നു. ഇതിന് ഒരു ജോടി ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും പുതുതായി രൂപകൽപ്പന ചെയ്‍ത ബമ്പറും വലിയ ടെയിൽഗേറ്റും ലഭിക്കുന്നു. പുതിയ മാരുതി ആൾട്ടോ 800 പുതിയ എസ്-പ്രസോയ്ക്ക് അടിവരയിടുന്ന ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ മോഡൽ എസ്-പ്രസോയുമായി നിരവധി സവിശേഷതകളും മറ്റ് ഭാഗങ്ങളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ അൾട്ടോയ്ക്ക് ക്യാബിനിനുള്ളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡാഷ്‌ബോർഡും സെൻട്രൽ കൺസോൾ ഡിസൈനും വാഹനത്തിനുണ്ട്. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ ചില ആധുനിക ഫീച്ചറുകൾ ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്.

പൊന്‍വളയില്ല, പൊന്നാടയില്ല; പക്ഷേ അള്‍ട്ടോയെ ഹൃദയത്തോട് ചേര്‍ത്തത് 40ലക്ഷം മനുഷ്യര്‍!

നിലവിലുള്ള 800 സിസി, 3 സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ആൾട്ടോ കെ10ൽ വാഗ്ദാനം ചെയ്‍തിരുന്ന 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനും കമ്പനിക്ക് ചേർക്കാം. ചെറിയ കാറിന് സിഎൻജി പവർ മോഡലും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച വാഹനമാണ് മാരുതി സുസുക്കി അള്‍ട്ടോ. 2000 -ലാണ് ആദ്യ അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനിക രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. അതേസമയം 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച്ബാക്ക് ആദ്യം ജനിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്‍തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ