ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ പുതിയൊരു സി-സെഗ്‌മെന്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2026 മധ്യത്തോടെയാണ് ഇത് വിപണിയിലെത്തുക. 

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ പുതിയ സി-സെഗ്മെന്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ റോഡുകളിൽ പരീക്ഷണത്തിനിടെ ഇത് കണ്ടെത്തി. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്‌സ്‌വാഗൺ ടിഗ്വാൻ, പുതിയ മാരുതി എസ്‌യുവി തുടങ്ങിയ കാറുകളുമായി ഈ എസ്‌യുവി മത്സരിക്കും. നിസാനിൽ നിന്നുള്ള ഈ വരാനിരിക്കുന്ന എസ്‌യുവി 2026 മധ്യത്തോടെ വിൽപ്പനയ്‌ക്കെത്തും. അതിനുശേഷം അതിന്‍റെ ബാഡ്‍ജ്-എഞ്ചിനീയറിംഗ് മോഡലായ റെനോ ഡസ്റ്ററും വിപണിയിൽ അവതരിപ്പിക്കും.

ഈ നിസാൻ എസ്‌യുവിയുടെ മറച്ചനിലയിലുള്ള സ്പൈ ഇമേജുകൾ പുറത്തുവന്നിട്ടുണ്ട്. ഈ എസ്‌യുവിയിൽ ഫ്ലേർഡ് പ്ലാസ്റ്റിക് വീൽ ആർച്ചുകൾ, 5-സ്‌പോക്ക് അലോയ് വീലുകൾ, മധ്യത്തിൽ നിസാൻ ബാഡ്ജുള്ള ഗ്രിൽ, ബമ്പറിൽ സി ആകൃതിയിലുള്ള ഘടകങ്ങൾ എന്നിവ കാണപ്പെടുന്നു. പിന്നിൽ ഒരു സ്‌പോയിലർ, റൂഫ് റെയിലുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, മധ്യത്തിൽ നമ്പർ പ്ലേറ്റ് ഹൗസിംഗുള്ള ടെയിൽഗേറ്റ്, ചതുരാകൃതിയിലുള്ള ടെയിൽ-ലൈറ്റുകൾ എന്നിവ ഇതിൽ കാണാം.

ഈ ക്രെറ്റ എതിരാളിയുടെ ലേഔട്ട്, സവിശേഷതകൾ, സുരക്ഷാ കിറ്റ് എന്നിവ വരാനിരിക്കുന്ന റെനോ ഡസ്റ്ററിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്പൈ ചിത്രങ്ങൾ സവിശേഷതകളെക്കുറിച്ചോ സുരക്ഷാ കിറ്റിനെക്കുറിച്ചോ കൂടുതൽ വെളിപ്പെടുത്തുന്നില്ല.

ഈ എസ്‌യുവിയുടെ ഒരു 7 സീറ്റർ പതിപ്പും നിസാൻ അവതരിപ്പിക്കും. ഇത് അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചിരിക്കുന്ന റെനോ ബിഗ്‌സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വരാനിരിക്കുന്ന റെനോ, നിസാൻ മിഡ്‌സൈസ് എസ്‌യുവികളുടെ പവർട്രെയിൻ ഓപ്ഷനുകൾ സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ എഞ്ചിൻ ഓപ്ഷനുകൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും രണ്ട് എസ്‌യുവികളും തുടക്കത്തിൽ പെട്രോൾ എഞ്ചിനുകളായിരിക്കും നൽകുന്നത്.

വരാനിരിക്കുന്ന റെനോ ഡസ്റ്ററിന് സമാനമായ പെട്രോൾ എഞ്ചിനുകൾ മാത്രമുള്ളതായിരിക്കും പുതിയ നിസാൻ എസ്‌യുവിയുടെ വരവ്. എഞ്ചിൻ സവിശേഷതകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെട്രോൾ-ഹൈബ്രിഡ് വേരിയന്റ് ഉൾപ്പെടെ ഒന്നിലധികം കോൺഫിഗറേഷനുകൾ പിന്നീട് അവതരിപ്പിച്ചേക്കാം. ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ മൈൽഡ് അല്ലെങ്കിൽ സ്ട്രോങ്-ഹൈബ്രിഡ് സജ്ജീകരണം ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് പതിപ്പ് ശ്രേണിയിൽ ചേരും. കൂടാതെ, നിസ്സാൻ ഒരു സിഎൻജി-പവർ പതിപ്പും വാഗ്ദാനം ചെയ്തേക്കാം, എങ്കിലും നേരിട്ടുള്ള ഫാക്ടറി ഫിറ്റ്മെന്റിന് പകരം അംഗീകൃത പങ്കാളികൾ വഴിയുള്ള ആഫ്റ്റർ മാർക്കറ്റ് ഇൻസ്റ്റാളേഷനുകൾ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

നിസ്സാന്റെ പുതിയ ഇടത്തരം എസ്‌യുവി 2026 പകുതിയോടെ ഷോറൂമുകളിൽ എത്തും. സി-സെഗ്മെന്റ് എസ്‌യുവി സെഗ്‌മെന്റിൽ നേരിട്ട് ഇടം നേടുന്ന ഇത്, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, വരാനിരിക്കുന്ന പുതുതലമുറ ഫോക്‌സ്‌വാഗൺ ടൈഗൺ , സ്കോഡ കുഷാഖ് തുടങ്ങിയ പരിചിതമായ പേരുകളുമായി മത്സരിക്കും. ഈ പുതിയ മോഡലിലൂടെ, ഇന്ത്യയിലെ ഉയർന്ന വോളിയം എസ്‌യുവി വിഭാഗത്തിൽ നിസാൻ തങ്ങളുടെ സ്ഥാനം വളരെയധികം മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. വാഹനത്തിന്‍റെ പേര്, പവർട്രെയിൻ വിശദാംശങ്ങൾ, ഫീച്ചറുകൾ തുടങ്ങിയ മറ്റ് വിവരങ്ങൾ കാറിന്റെ ആഗോള ലോഞ്ചിനോട് അടുത്ത് പുറത്തുവിടാൻ സാധ്യതയുണ്ട്.