2025 സെപ്റ്റംബറിൽ നിസാൻ ഇന്ത്യയുടെ വിൽപ്പനയിൽ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്, മാഗ്നൈറ്റ് മാത്രമാണ് വിൽപ്പനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. 

2025 സെപ്റ്റംബറിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ജാപ്പനീസ് വാഹന ബ്രാൻഡായ നിസാന്‍റെ പ്രകടനം സമ്മിശ്രമായിരുന്നു . നിസാന്റെ ഏക പ്രതീക്ഷയായ മാഗ്നൈറ്റ് പ്രതിവർഷ കവിൽപ്പന കണക്കുകലിൽ ഇടിവ് നേരിട്ടു. 2025 സെപ്റ്റംബറിൽ നിസാൻ ഇന്ത്യ 1,652 യൂണിറ്റുകൾ വിറ്റു. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പന 21% കുറഞ്ഞു, എന്നാൽ 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് വിൽപ്പന 19% മെച്ചപ്പെട്ടു. 2025 സെപ്റ്റംബറിൽ ഈ കമ്പനി എത്ര കാറുകൾ വിറ്റു, 2026 ലെ അവരുടെ വലിയ പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.

വിൽപ്പന കണക്കുകൾ

2025 സെപ്റ്റംബറിൽ നിസ്സാൻ ഇന്ത്യ 1,652 യൂണിറ്റ് മാഗ്നൈറ്റ് വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,100 യൂണിറ്റായിരുന്നു, എന്നാൽ ഓഗസ്റ്റിൽ വിറ്റഴിച്ച 1,382 യൂണിറ്റുകളിൽ നിന്ന് പ്രതിമാസം 19% വർധനവാണ് ഇത്. മാഗ്നൈറ്റ് നിരയ്ക്ക് അടുത്തിടെ ഒരുലക്ഷം വരെ വിലക്കുറവ് ലഭിച്ചു, ഇത് ഉത്സവ സീസണിൽ ഡിമാൻഡ് വർദ്ധിപ്പിക്കാൻ സഹായിച്ചു.

2025 ലെ മൂന്നാം പാദത്തിൽ നിസ്സാൻ മോട്ടോർ ഇന്ത്യ 4,456 യൂണിറ്റുകൾ വിറ്റു, 2024 ലെ മൂന്നാം പാദത്തിലെ 6,387 യൂണിറ്റുകളെ അപേക്ഷിച്ച് 30.2% കുറവ്. നിസ്സാന്റെ വിൽപ്പനയുടെ 100 ശതമാനവും മാഗ്നൈറ്റ് ബ്രാൻഡിന്റെ ഏക വിൽപ്പന ചാലകശക്തിയായി തുടരുന്നു. അതേസമയം കഴിഞ്ഞ വർഷം 19 യൂണിറ്റുകൾ വിറ്റഴിച്ച എക്സ്-ട്രെയിൽ ഈ പാദത്തിൽ വിൽപ്പനയൊന്നും രേഖപ്പെടുത്തിയില്ല. നിസ്സാന്റെ മുഴുവൻ വിൽപ്പനയും നയിക്കുന്നത് മാഗ്നൈറ്റ് സബ്-കോംപാക്റ്റ് എസ്‌യുവി മാത്രമാണെന്ന് ചുരുക്കം.

അതേസമയം കമ്പനി അടുത്തിടെ നിസാൻ മാഗ്നൈറ്റിന്റെ പുതിയ സി‌എൻ‌ജി വേരിയന്റ് പുറത്തിറക്കിയിരുന്നു. നിസാൻ മാഗ്നൈറ്റ് ഇപ്പോൾ മാനുവൽ, എ‌എം‌ടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ വകഭേദങ്ങളിലും റെട്രോ-ഫിറ്റ് സി‌എൻ‌ജി കിറ്റ് ലഭ്യമാകും. ഈ കിറ്റ് ഇപ്പോൾ നിസാൻ ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ജിഎസ്ടി 2.0 ന് ശേഷം, സി‌എൻ‌ജി കിറ്റിന്റെ വില ഏകദേശം 3,000 രൂപ കുറച്ചു. ഇപ്പോൾ, ഈ കിറ്റ് 71,999 രൂപയ്ക്ക് ലഭ്യമാണ്.

മുമ്പ് എഞ്ചിൻ കമ്പാർട്ടുമെന്റിലാണ് സിഎൻജി നിറച്ചിരുന്നത്. എന്നാൽ നിസാൻ മാഗ്നൈറ്റിൽ ഇപ്പോൾ ഇന്ധന ഫില്ലർ ലിഡിൽ ഒരു സിഎൻജി ഫില്ലിംഗ് വാൽവ് ഉണ്ട്, ഇത് ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു. മാഗ്നൈറ്റ് സിഎൻജിയിൽ കമ്പനി മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറന്‍റിയും വാഗ്‍ദാനം ചെയ്യുന്നു. പുതിയതും അതുല്യവുമായ ഇന്ധന സംവിധാനം ഉള്ളതിനാൽ സിഎൻജി വേരിയന്റിന് ഈ വാറന്റി പ്രധാനമാണ്. മാനുവൽ, എഎംടി ട്രാൻസ്‍മിഷൻ ഓപ്ഷനുകൾ ഉൾപ്പെടെ ആകെ 11 വേരിയന്റുകളിലാണ് കമ്പനി മാഗ്നൈറ്റ് സിഎൻജി വാഗ്ദാനം ചെയ്യുന്നത്. 6.34 ലക്ഷം മുതൽ 9.70 ലക്ഷം വരെയാണ് വില. ടോപ്പ്-സ്പെക്ക് മാഗ്നൈറ്റ് സിഎൻജി മാനുവൽ ഗിയർബോക്സിൽ 9.20 ലക്ഷം എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.