Asianet News MalayalamAsianet News Malayalam

പത്ത് ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്ത് നിസാൻ മോട്ടോർ

ചെന്നൈയിലെ കാമരാജർ തുറമുഖത്ത് നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, തെക്ക്-കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ, സബ് സഹാറ, ആഫ്രിക്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നിസാൻ ഇന്ത്യ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.

Nissan Motor export 1 million cars
Author
Chennai, First Published Jul 29, 2022, 10:40 PM IST

ത്തുലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനി എന്ന നാഴികക്കല്ല് സ്വന്തമാക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യ. 2022 ജൂലൈ 28 ന് ചെന്നൈ കാമരാജർ തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്ത നിസാൻ മാഗ്‌നൈറ്റ് ആണ് ഈ നാഴികക്കല്ല്  പൂര്‍ത്തിയാക്കിയ വാഹനം. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന വാ​ഗ്ദാനവുമായി എത്തിയ കമ്പനി നിലവിൽ ചെന്നൈയിലെ റെനോ-നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്ലാന്റിൽ നിന്ന് 108 രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. 2010 സെപ്റ്റംബറിൽ ആണ് നിസാൻ മോട്ടോർ ഇന്ത്യ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് കയറ്റുമതി ആരംഭിക്കുന്നത്.

ചെന്നൈയിലെ കാമരാജർ തുറമുഖത്ത് നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, തെക്ക്-കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ, സബ് സഹാറ, ആഫ്രിക്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നിസാൻ ഇന്ത്യ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. 'ഇന്ത്യയിൽ നിന്ന് പത്ത് ലക്ഷം വാഹനം കയറ്റിയയച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പൂർണമായും ബിൽറ്റ്-അപ്പ് കാറുകളുടെ കയറ്റുമതിക്കും പാർട്‌സ് വിതരണത്തിനും നിസ്സാനെ സംബന്ധിച്ച് ഇന്ത്യ ഒരു പ്രധാന കേന്ദ്രമാണ്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഞങ്ങളുടെ മാഗ്‌നൈറ്റിന്റെ കയറ്റുമതിയാണ് ഇതിന് മികച്ച ഉദാഹരണമാണ്'- നിസാൻ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു,  കേന്ദ്ര, തമിഴ്‌നാട് സർക്കാരുകള്‍ക്ക് കമ്പനിയുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

നിസാൻ മാഗ്നൈറ്റ് റെഡ് എഡിഷൻ; ഇതാ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാൻ മോട്ടോർ ഇന്ത്യ മാഗ്‌നൈറ്റ് റെഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മാഗ്നൈറ്റ് റെഡ് എഡിഷൻ XV വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് മൂന്ന് വേരിയന്റ് ഓപ്ഷനുകളിൽ ലഭ്യമാണ് - മാഗ്നൈറ്റ് XV MT, മാഗ്നൈറ്റ് ടര്‍ബോ XV MT, മാഗ്നൈറ്റ് ടര്‍ബോ XV CVT. 7.86 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) പ്രാരംഭ വിലയിൽ വാഹനം ലഭ്യമാണ്. മെക്കാനിക്കലി, നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളാൽ മാഗ്നൈറ്റ് റെഡ് എഡിഷൻ തുടരുന്നു. ഏറ്റവും പുതിയ മാഗ്‌നൈറ്റ് വേരിയന്റുകളിലെ പുതിയ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്.

നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് പുതിയ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്‍സ്

  • ഗ്രില്ലിലെ ചുവന്ന ആക്സന്റ്, ഫ്രണ്ട് ബമ്പർ ക്ലാഡിംഗ്, വീൽ ആർച്ച്, സൈഡ് ബോഡി ക്ലാഡിംഗ്
  • ബോഡി ഗ്രാഫിക്‌സ്, ടെയിൽ ഡോർ ഗാർണിഷ്, റെഡ് എഡിഷൻ ബാഡ്‍ജ് 
  • ചുവപ്പ് തീം ഡാഷ്ബോർഡ്
  • ഡോർ സൈഡ് ആംറെസ്റ്റിലും സെന്റർ കൺസോളിലും ചുവന്ന ആക്സന്റ്
  • വയർലെസ് ചാർജർ, ഒരു PM 2.5 എയർ ഫിൽട്ടർ, LED സ്കഫ് പ്ലേറ്റ്, ആംബിയന്റ് മൂഡ് ലൈറ്റിംഗ് 
  • പുഷ് ബട്ടൺ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്
  • വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് 

സാധാരണ മോഡലിൽ നിന്ന് ഇനിപ്പറയുന്ന സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോയി

  • 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, LED ഫോഗ് ലാമ്പുകൾ, LED DRL-കൾ 
  • ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയ്‌ക്കായി വൈഫൈ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ 
  • ഏഴ് ഇഞ്ച് ഫുൾ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രൊജക്ഷൻ ഗൈഡുള്ള റിയർ വ്യൂ ക്യാമറയും
Follow Us:
Download App:
  • android
  • ios