പോർഷെ 718 ബോക്‌സ്‌സ്റ്ററും കേയ്മാനും ഒക്ടോബറിൽ ഉത്പാദനം നിർത്തും. സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2024 ൽ യൂറോപ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇലക്ട്രിക് പതിപ്പിന്റെ ആസൂത്രണം പുരോഗമിക്കുന്നു.
പോർഷെ ഇപ്പോൾ പെട്രോൾ ഇന്ധനമായി പ്രവർത്തിക്കുന്ന 718 ബോക്‌സ്‌സ്റ്ററും കേയ്‍മാനും പ്രൊഡക്ഷൻ നിർത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഈ മോഡലുകൾ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ 718 ബോക്‌സ്‌സ്റ്ററും കേമാനും ഒക്ടോബറിൽ ഉൽപ്പാദനം നിർത്തുമെന്ന് കമ്പനി വ്യക്തമാക്കി. മുമ്പ്, പോർഷെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് 718 ബോക്‌സ്‌സ്റ്ററിനെയും കേമനെയും ഡീലിസ്റ്റ് ചെയ്യുകയും ബുക്കിംഗുകൾ സ്വീകരിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു.
പോർഷെ 718 ബോക്‌സ്‌സ്റ്ററും കേയ്മനും ഉൽപ്പാദനത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അതിനുശേഷം ഒക്ടോബറിൽ പൂർണ്ണമായും നിർത്തലാക്കുമെന്നും പോർഷെ കാർസ് നോർത്ത് അമേരിക്കയിലെ പ്രൊഡക്റ്റ് കമ്മ്യൂണിക്കേഷൻസിലെ ഫ്രാങ്ക് വീസ്‌മാൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2024 ൽ പോർഷെ 718 ബോക്‌സ്‌സ്റ്ററും കേമനും യൂറോപ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. എങ്കിലും, ബോക്‌സ്‌സ്റ്റർ ആർഎസ് സ്‌പൈഡറും കേമാൻ ജിടി4 ആർഎസും ലിമിറ്റഡ് എഡിഷൻ സ്‌പോർട്‌സ് കാറുകളായിരുന്നതിനാൽ യൂറോപ്യൻ വിപണിയിൽ തുടരുന്നു. കൂടാതെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
718 ഡ്യുവോ നിർത്തലാക്കിയതിന് ശേഷമുള്ള വിടവ് പോർഷെ പെട്ടെന്ന് നികത്തില്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം അതിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ ആസൂത്രണം ഇപ്പോഴും പുരോഗമിക്കുകയാണ്, ഏകദേശം ഒരു വർഷത്തിനുശേഷം അത് വെളിപ്പെടുത്തും. പോർഷെയുടെ സുഫെൻഹൗസൻ പ്ലാന്റിലെ ഐസിഇ മോഡലുകളുടെ അതേ ഉൽപാദന നിരയിലാണ് ബോക്‌സറ്ററിന്റെയും കേമാനിന്റെയും വൈദ്യുതീകരിച്ച പതിപ്പുകൾ നിർമ്മിക്കുക എന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, 2026 ൽ മക്കാൻ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് പോർഷെ മുമ്പ് പറഞ്ഞിരുന്നു. പെട്രോൾ പ്രേമികൾക്ക് ഇത് ഒരു ദുഃഖ വാർത്തയായി തോന്നാമെങ്കിലും, ഇപ്പോഴും പ്രതീക്ഷയുണ്ട്. കാരണം പോർഷെയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂട്‍സ് മെഷ്കെ, ആദ്യം ആസൂത്രണം ചെയ്ത പൂർണ്ണ-ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈബ്രിഡ് ഡ്രൈവ് അല്ലെങ്കിൽ കംബസ്റ്റൺ എഞ്ചിൻ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
അതേസമയം, പോർഷെ ബോക്‌സ്‌റ്ററും കേമനും കഴിഞ്ഞ വർഷം 15 ശതമാനം വിൽപ്പന വളർച്ച കൈവരിച്ചു. ഈ കണക്കുകൾ അനുസരിച്ച് 23,670 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തു. 2025 ന്‍റെ ആദ്യ പാദത്തിൽ, കയറ്റുമതി 22 ശതമാനമായി കുറഞ്ഞു. യൂറോപ്യൻ വിപണിയിൽ മൊത്തത്തിൽ 4,498 വാഹനങ്ങൾ വിറ്റു. ഇത് ആഗോളതലത്തിൽ ഈ മോഡലുകളുടെ വിൽപ്പന കുറച്ചുനാളുകൾ കൂടി തുടരുന്നതിന് കമ്പനിയെ പ്രേരിപ്പിച്ചു.