പുത്തന്‍ സ്‍കോഡ കോഡിയാക്ക് നാളെ എത്തും. ഇതാ വാഹനത്തിന്‍റെ വിലയെക്കുറിച്ചുള്ള ചില പ്രതീക്ഷകള്‍

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി (Skoda Kodiaq) ഇന്ത്യയിലേക്ക് എത്തിക്കാനുള്ള അവസനാവട്ട ഒരുക്കത്തിലാണ് സ്കോഡ ഇന്ത്യ. നാളെയാണ് വാഹനത്തിന്‍റെ അവതരണം. ബിഎസ് 6 മാനദണ്ഡങ്ങൾ കാരണം ഏകദേശം രണ്ടുവർഷം മുമ്പ് പിൻവലിച്ചതിന് ശേഷം വിപണിയിലേക്ക് തിരിച്ചുവരികയാണ് വാഹനം. വരാനിരിക്കുന്ന പ്രീമിയം സെഡാനായ സ്ലാവിയയുടെ (Skoda Slavia) വരവിന് മുന്നോടിയായി ഈ വർഷം സ്‌കോഡയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് ആയിരിക്കും കോഡിയാക്. 

സ്‌കോഡ കൊഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സംവിധാനവും

തിങ്കളാഴ്‍ച ഇന്ത്യയിൽ അവതരിപ്പിക്കുന്ന കൊഡിയാക് എസ്‌യുവി കഴിഞ്ഞ വർഷം തന്നെ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. 2022 സ്‌കോഡ കൊഡിയാക് കാബിന്‍റെ അകത്തും എഞ്ചിനിലും ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടെ നിരവധി അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. കാഴ്‍ചയെ സംബന്ധിച്ചിടത്തോളം, പുതിയ കൊഡിയാകിന് പുതുക്കിയ ഗ്രിൽ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറുകൾ, പുതിയ ബമ്പറുകൾ എന്നിവ ലഭിക്കും. പിൻഭാഗത്ത്, പിൻ ബമ്പറിനൊപ്പം ടെയിൽ ലാമ്പുകളും ട്വീക്ക് ചെയ്‍തിട്ടുണ്ട്. എസ്‌യുവിയുടെ പ്രൊഫൈൽ മുൻ തലമുറ മോഡലിന് സമാനമാണ്.

2022 സ്കോഡ കൊഡിയാക്ക് അടുത്ത ആഴ്ച എത്തും, ഇതാ പ്രധാന വിശദാംശങ്ങള്‍

വാഹനത്തിന്‍റെ അകത്തേക്ക് കടന്നാല്‍, പുതിയ കോഡിയാക് ഒരു വലിയ ഡ്യുവൽ-ടോൺ ക്യാബിനുമായിട്ടാണ് എത്തുക. ഇൻബിൽറ്റ് നാവിഗേഷനും വയർലെസ് കണക്റ്റിവിറ്റിയുമായി വരുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിന്‍റെ പ്രധാന ഹൈലൈറ്റുകലില്‍ ഒന്ന്. ചക്രങ്ങൾക്ക് പിന്നിൽ വലിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉണ്ട്.

പുത്തന്‍ കോഡിയാക്കിന്‍റെ ഉല്‍പ്പാദനം തുടങ്ങി സ്‍കോഡ

കൂളിംഗ്, ഹീറ്റിംഗ് ഫംഗ്‌ഷനുകളുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുമായാണ് 2022 കോഡിയാക് വരുന്നത്. ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണത്തിന് മൂന്ന് സോണുകളും ഉണ്ട്. പനോരമിക് സൺറൂഫ്, 12 സ്‍പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

2022 കോഡിയാക് എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. പരമാവധി 190 എച്ച്പിയും 320 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാനുള്ള കഴിവുണ്ട്. എഞ്ചിൻ 7-സ്പീഡ് ഡിസിടി ഗിയർബോക്സുമായി ഘടിപ്പിക്കാൻ സാധ്യതയുണ്ട്. കൊഡിയാക് എസ്‌യുവിയിൽ ഡൈനാമിക് ഷാസിസ് കൺട്രോൾ (ഡിസിസി) സംവിധാനമുണ്ടാകുമെന്ന് സ്‌കോഡ പറയുന്നു. എസ്‌യുവിയുടെ ഷോക്ക് അബ്‌സോർബറുകൾ ക്രമീകരിച്ചുകൊണ്ട് ഇത് ഡാംപിംഗ് സ്വഭാവസവിശേഷതകളെ പൊരുത്തപ്പെടുത്തുന്നു. ഡ്രൈവർ തിരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം നടത്തുന്നത്. അഞ്ച് ഡ്രൈവ് മോഡുകളുള്ള കൊഡിയാക്ക് എസ്‌യുവി സ്കോഡ വാഗ്ദാനം ചെയ്യും. ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജ്വൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സുരക്ഷയെ സംബന്ധിച്ചിടത്തോളം, 2022 സ്കോഡ കൊഡിയാക്ക് എസ്‌യുവിയിൽ ഒമ്പത് എയർബാഗുകൾ പായ്ക്ക് ചെയ്യും. കൂടാതെ, ESC, MCB, AFS, ABS, ASR തുടങ്ങിയ സുരക്ഷാ സഹായ സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കും.

130 ശതമാനം വളര്‍ച്ചയുമായി സ്‍കോഡ ഇന്ത്യ, വാഹനലോകത്ത് അമ്പരപ്പ്!

ഏകദേശം 35 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ സ്‌കോഡ കൊഡിയാക്ക് എസ്‌യുവി പുറത്തിറക്കാനാണ് സാധ്യത. മുൻ മോഡലിന്റെ വില 33 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഫോക്‌സ്‌വാഗൺ ടിഗ്വാൻ, ഹ്യുണ്ടായ് ട്യൂസൺ, സിട്രോൺ സി5 എയർക്രോസ് തുടങ്ങിയ എതിരാളികളോടാകും പോരാടുക. 

വില വർദ്ധന പ്രഖ്യാപിച്ച് സ്കോഡയും, കൂടുന്നത് ഇത്രയും വീതം