2025 നവംബറിൽ പുറത്തിറങ്ങുന്ന പുതിയ ടാറ്റ സിയറയുടെ അനൗദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പുകൾ ആരംഭിച്ചു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ മിഡ്-സൈസ് എസ്‌യുവി, ട്രിപ്പിൾ സ്‌ക്രീനുകൾ, ADAS ലെവൽ 2 പോലുള്ള പ്രീമിയം ഫീച്ചറുകളോടെയാണ് എത്തുന്നത്.
2025 നവംബർ 25 ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ടാറ്റ ഡീലർമാർ ടാറ്റ സിയറയ്ക്കുള്ള ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി. മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തെ ഇത് വെല്ലുവിളിക്കും. പുതിയ സിയറയുടെ ആദ്യ ബാച്ച് ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാക്കളായ ടീമിന് സമ്മാനിക്കും.
തുടക്കത്തിൽ, ടാറ്റ സിയറയിൽ ഐസിഇ പവർട്രെയിനുകൾ മാത്രമേ ലഭ്യമാകൂ. താഴ്ന്ന പെട്രോൾ വേരിയന്റുകളിൽ പുതിയ 1.5L നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും ഉയർന്ന വേരിയന്റുകളിൽ പുതിയ 1.5L TGDi (ടർബോചാർജ്‍ഡ് ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ) മോട്ടോറും പ്രതീക്ഷിക്കുന്നു.
ഔദ്യോഗിക പവർ, ടോർക്ക് കണക്കുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ടർബോ-പെട്രോൾ എഞ്ചിൻ 170PS പവറും 280Nm ടോർക്കും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസൽ പതിപ്പിൽ നെക്‌സോണിൽ നിന്ന് കടമെടുത്ത 1.5L ടർബോ എഞ്ചിൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, പക്ഷേ ഉയർന്ന നിലവാരത്തിലാണ്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 7-സ്പീഡ് ഡിസിടി (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും.
ട്രിപ്പിൾ സ്‌ക്രീനുകൾ (ഓരോ യൂണിറ്റും ഏകദേശം 12.3 ഇഞ്ച്), നാല് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ഓട്ടോ എസി, പ്രീമിയം ജെബിഎൽ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, പവർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ലെവൽ 2 എഡിഎഎസ് (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളോടെയാണ് പുതിയ ടാറ്റ സിയറ വരുന്നത്.
2025 ടാറ്റ സിയറയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും യഥാർത്ഥ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ്. മുന്നിൽ, എസ്‌യുവിയിൽ സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും കറുത്ത ഹൗസിംഗും 'സിയറ' ബാഡ്‍ജിംഗും ഉള്ള ഇന്റഗ്രേറ്റഡ് സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും, ഒരു വലിയ എയർ ഡാം, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു.
മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ വേറിട്ട വീൽ ആർച്ചുകൾ, കറുത്ത നിറത്തിലുള്ള ഒരു റാക്ക്ഡ് എ-പില്ലർ, കറുത്ത ഓആർവിഎമ്മുകൾ, കറുത്ത റൂഫ് റെയിലുകൾ, ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, സിൽവർ സ്‍കിഡ് പ്ലേറ്റുള്ള കറുത്ത പിൻ ബമ്പർ തുടങ്ങിയവ ഉൾപ്പെടുന്നു.
