Asianet News MalayalamAsianet News Malayalam

എംജി വിൻഡ്‌സർ ഇവി ബുക്കിംഗ് തുറന്ന് ഡീലർഷിപ്പുകൾ

എംജിയിൽ നിന്നുള്ള അടുത്ത പ്രധാന കാ‍ർ ലോഞ്ചാണ് എംജി വിൻഡ്‌സർ ഇവി. ഇതിൻ്റെ വില ഔദ്യോഗികമായി സെപ്റ്റംബർ 11-ന് പ്രഖ്യാപിക്കും. അതേസമയം വിപണിയിലെത്തുന്നതിന് മുന്നോടിയായി, തിരഞ്ഞെടുത്ത എംജി ഡീലർമാർ വാഹനത്തിൻ്റെ പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ.

Unofficial bookings of MG Windsor EV opened
Author
First Published Aug 29, 2024, 3:47 PM IST | Last Updated Aug 29, 2024, 3:47 PM IST

ചൈനീസ് - ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ എംജിയിൽ നിന്നുള്ള അടുത്ത പ്രധാന കാ‍ർ ലോഞ്ചാണ് എംജി വിൻഡ്‌സർ ഇവി. ഇതിൻ്റെ വില ഔദ്യോഗികമായി സെപ്റ്റംബർ 11-ന് പ്രഖ്യാപിക്കും. അതേസമയം വിപണിയിലെത്തുന്നതിന് മുന്നോടിയായി, തിരഞ്ഞെടുത്ത എംജി ഡീലർമാർ വാഹനത്തിൻ്റെ പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ഇലക്ട്രിക് കാ‍ ഏകദേശം 20 ലക്ഷം രൂപ പ്രാരംഭ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്തോനേഷ്യൻ വിപിണയിൽ എംജി വിൽക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് എംജി വിൻഡ്‌സർ ഇവി വരുന്നത്. വുളിംഗ് എയർ ഇവിയുടെ റീബാഡ്ജ് ചെയ്ത വേരിയൻ്റാണ് എംജി വിൻഡ്‌സർ ഇവി.  ഡിസൈനിൻ്റെ കാര്യത്തിൽ, ഇത് എംപിവിയുടെയും ഹാച്ച്ബാക്കിൻ്റെയും മിശ്രിതം പോലെയാണ്. എംജി മോട്ടോഴ്സ് ഇതിനെ 'സിയുവി' എന്ന് വിളിക്കുന്നു. 

ഇതിന് 50.6 കിലോവാട്ട് ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും നൽകാനാണ് സാധ്യത. ഇത് പരമാവധി 136PS കരുത്തും 200Nm ടോർക്കും നൽകുന്നു. ഈ സജ്ജീകരണത്തിലൂടെ, ഈ പുതിയ കോംപാക്റ്റ് ഇവി ഒറ്റ ചാർജിൽ 460 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ, ക്ലൗഡ് ഇവി 37.9kWh ബാറ്ററി പാക്കും ഒറ്റ ചാർജ്ജിൽ 360 കിമി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 

വാഹനത്തിന്‍റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിക്കൊണ്ട് കമ്പനി കുറച്ച് ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്. 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പം കോംപാക്റ്റ് ഇവിക്ക് അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുണ്ട്. ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്ക്കും. റിക്ലൈനിംഗ് പിൻ സീറ്റുകളുമായാണ് (135 ഡിഗ്രി വരെ) ഈ കാർ വരുന്നത്. വയർലെസ് ഫോൺ ചാർജിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, റിയർ വെൻ്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യും. മോഡൽ ലൈനപ്പിലുടനീളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകാനും സാധ്യതയുണ്ട്. 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എഡിഎഎസ് സ്യൂട്ട്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സുരക്ഷ ാഫീച്ചറുകളും വിൻഡ്‍സ‍ർ ഇവിക്ക് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Latest Videos
Follow Us:
Download App:
  • android
  • ios