മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ അടുത്ത മാസങ്ങളിൽ പുതിയ പെട്രോൾ എസ്‌യുവികൾ പുറത്തിറക്കും. പുതിയ മോഡലുകളും ഡിസൈൻ, ഫീച്ചർ അപ്‌ഡേറ്റുകളും പ്രതീക്ഷിക്കാം.
നിങ്ങൾ സമീപഭാവിയിൽ ഒരു പെട്രോൾ എസ്‌യുവി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? എങ്കിൽ, വരുന്ന രണ്ടുമൂന്ന് മാസങ്ങൾ നിങ്ങൾക്ക് വളരെ സവിശേഷമായിരിക്കും. ഇക്കാലയളവിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ അവരുടെ പുതിയ പെട്രോൾ എസ്‌യുവികൾ പുറത്തിറക്കാൻ പോകുന്നു. ഇവയിൽ ചിലത് പൂർണ്ണമായും പുതിയ മോഡലുകളായിരിക്കും. ചിലതിന് പ്രധാന ഡിസൈൻ, ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിക്കും. വരാനിരിക്കുന്ന അത്തരം അഞ്ച് എസ്‌യുവികളെക്കുറിച്ച് വിശദമായി അറിയിക്കാം.
മാരുതി സുസുക്കി എസ്ക്യുഡോ
മാരുതി തങ്ങളുടെ രണ്ടാമത്തെ ഇടത്തരം എസ്‌യുവിയായ എസ്‍ക്യുഡോ ഉടൻ പുറത്തിറക്കും. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എസ്‍ക്യുഡോ. പക്ഷേ അരീന ഡീലർഷിപ്പുകൾ വഴി വിൽക്കും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഇതിൽ ഉണ്ടായിരിക്കും.
അടുത്ത തലമുറ ഹ്യുണ്ടായി വെന്യു
ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയുടെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കാൻ പോകുന്നു. പുതിയ രൂപകൽപ്പനയും ഏറ്റവും പുതിയ സവിശേഷതകളും ഇതിലുണ്ടാകും. എങ്കിലും, നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ എസ്‌യുവിയിൽ പവർട്രെയിനുകളായി നിലനിർത്തിയിട്ടുണ്ട്. ഫച്ചറുകളെക്കുറിച്ച് പറയുമ്പോൾ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണം, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, അപ്‌ഡേറ്റ് ചെയ്ത എഡിഎഎസ് സാങ്കേതികവിദ്യ എന്നിവ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റ ഹാരിയ, സഫാരി പെട്രോൾ
നവംബറിൽ, ടാറ്റ തങ്ങളുടെ മുൻനിര എസ്‌യുവിയായ ഹാരിയർ, സഫാരി എന്നിവ ആദ്യമായി പെട്രോൾ എഞ്ചിനുകളോടെ അവതരിപ്പിക്കും. ഈ രണ്ടുമോഡലുകൾക്കും കമ്പനിയുടെ പുതിയ 1.5 ലിറ്റർ ടിജിഡിഐ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഈ എഞ്ചിൻ 170 bhp പവറും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഇതിൽ ഉണ്ടായിരിക്കും.
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
ടാറ്റ മോട്ടോഴ്‌സ് അവരുടെ എൻട്രി ലെവൽ എസ്‌യുവി പഞ്ചിന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കൊണ്ടുവരുന്നു. വലിയ ടച്ച്‌സ്‌ക്രീൻ, ടച്ച് അധിഷ്‍ഠിത എച്ച്‍വിഎസി പാനൽ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ഇതിൽ ഉൾപ്പെടും. എഞ്ചിനിൽ മാറ്റമൊന്നുമില്ല. നിലവിലുള്ള 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ 87 bhp പവറും 115 Nm ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്‍പീഡ് മാനുവൽ, അഞ്ച് സ്‍പീഡ് എഎംടി ഗിയർബോക്‌സുകൾ ഇതിൽ ലഭിക്കും.
