പുതിയ സോനെറ്റ്, സെൽറ്റോസ്, കാരെൻസ് എന്നിവ പുറത്തിറക്കി കിയ
സോനെറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവി, സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവി, കാരെൻസ് കോംപാക്റ്റ് എംപിവി എന്നിവയുടെ പുതിയ പതിപ്പുകളെ പുറത്തിറക്കി കിയ

കിയ ഇന്ത്യ അതിൻ്റെ മൂന്ന് പ്രധാന മോഡലുകളായ സോനെറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവി, സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവി, കാരെൻസ് കോംപാക്റ്റ് എംപിവി എന്നിവയുടെ പുതിയ പതിപ്പുകളെ പുറത്തിറക്കി. ഈ അപ്‌ഡേറ്റോടെ മൂന്ന് യുവികളും ഡീസൽ-ഐഎംടി പവർട്രെയിൻ നിർത്തലാക്കി. ഇപ്പോൾ iMT ഗിയർബോക്സ് ഓപ്ഷൻ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമാണ്. 2025 കിയ സോണറ്റ്, സെൽറ്റോസ്, കാരൻസ് എന്നിവയിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നതെന്ന് നോക്കാം.
2025 കിയ കാരൻസ്
അപ്‌ഡേറ്റ് ചെയ്‌ത സോനെറ്റ്, സെൽറ്റോസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, 2025 കിയ കാരൻസ് ഗ്രാവിറ്റി പതിപ്പ് നിലനിർത്തുന്നു. ലക്ഷ്വറി ട്രിം നീക്കം ചെയ്‌തു (6, 7-സീറ്റർ വേരിയൻ്റുകൾ), ലക്ഷ്വറി പ്ലസ് മാത്രം വിൽപ്പനയ്‌ക്ക് എത്തും. ഡീസൽ ഓട്ടോമാറ്റിക് എഞ്ചിൻ-ഗിയർബോക്‌സ് കോംബോ ഇപ്പോൾ പ്രസ്റ്റീജ് പ്ലസ് (O) ട്രിമ്മിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. X-Line ട്രിം ഇപ്പോൾ ടർബോ പെട്രോൾ ഡിസിടി കോമ്പിനേഷനിൽ മാത്രമേ ലഭ്യമാകൂ. പുതിയ കിയ കാരൻസിൻ്റെ വില 10.60 ലക്ഷം മുതൽ 19.70 ലക്ഷം രൂപ വരെയാണ്.
2025 സോനെറ്റ്
അപ്‌ഡേറ്റ് ചെയ്‌ത സോനെറ്റിന് ഒരു പുതിയ HTK+ (O) ട്രിം ലഭിക്കുന്നു. HTK (O), HTX ട്രിമ്മുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു. ഈ പുതിയ ട്രിം HTK (O)-നേക്കാൾ ചില അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു, അതായത് നർലെഡ് മാറ്റ് ക്രോം സറൗണ്ട് ഉള്ള ടൈഗർ നോസ് ഗ്രിൽ, ഇലക്ട്രിക് സൺറൂഫ്, R16 ക്രിസ്റ്റൽ കട്ട് അലോയി വീലുകൾ, ഇലക്ട്രിക് സൺറൂഫ്. അകത്ത്, ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബും ഡോർ ആംറെസ്റ്റും, ഇൻഡിഗോ പേര ലെതറെറ്റ് സീറ്റുകൾ, സ്മാർട്ട് കീ പുഷ് ബട്ടൺ സ്റ്റാർട്ട്, സ്മാർട്ട്‌ഫോൺ വയർലെസ് ചാർജർ, ഡ്യുവൽ ക്യാമറയുള്ള ഡാഷ് ക്യാം, സ്മാർട്ട് കീയിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് എന്നിവയും ഉണ്ട്. പുതിയ HTK+ (O) രണ്ട് എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് വരുന്നത് - 1.2L പെട്രോൾ മാനുവൽ, 1.0L ടർബോ പെട്രോൾ iMT. ഡീസൽ-iMT HTX+ ട്രിം ഗ്രാവിറ്റി പതിപ്പിനൊപ്പം മോഡൽ ലൈനപ്പിൽ നിന്ന് നീക്കം ചെയ്‌തു. ഈ അപ്‌ഡേറ്റുകൾക്ക് ശേഷം, 2025 കിയ സോനെറ്റിൻ്റെ വില എട്ട് ലക്ഷം മുതൽ 15.70 ലക്ഷം രൂപ വരെയാണ്.
2025 കിയ സെൽറ്റോസ്
2025 കിയ സെൽറ്റോസ് മോഡൽ ലൈനപ്പിന് മൂന്ന് പുതിയ ട്രിമ്മുകൾ ലഭിച്ചു, അതായത് HTK (O), HTK+ (O), HTX (O). അതേസമയം, മിഡ്-സ്പെക്ക് HTX ഡീസൽ-iMT ട്രിമ്മും GTX ട്രിമ്മുകളും നിർത്തലാക്കി. iMT ഗിയർബോക്‌സ് ഓപ്ഷൻ ഇപ്പോൾ HTK+ ട്രിമ്മിൽ മാത്രം ലഭ്യമാണ്. 160SP പവറും 253Nm ടോർക്കും നൽകുന്ന 1.5L ടർബോ പെട്രോൾ എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നത്. ഫുൾ ഓട്ടോമാറ്റിക് ഏസി യൂണിറ്റ്, ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും, പ്രൊജക്ടർ ഫോഗ് ലാമ്പുകളും മറ്റും HTK+ ട്രിമ്മുകളുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. പുതുക്കിയ സെൽറ്റോസ് മോഡൽ ലൈനപ്പിൻ്റെ വില 11.13 ലക്ഷം രൂപ മുതൽ 20.51 ലക്ഷം രൂപ വരെയാണ്.