ഫോക്‌സ്‌വാഗൺ ഗോൾഫ് GTI പെർഫോമൻസ് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. വില പ്രഖ്യാപനത്തിന് മുമ്പുതന്നെ 150 യൂണിറ്റുകളുടെ ആദ്യ ബാച്ച് വിറ്റുതീർന്നു. ഓൺലൈൻ ക്വിസിന്റെ അടിസ്ഥാനത്തിലാണ് ആദ്യ അലോട്ട്‌മെന്റുകൾ നടത്തിയത്.

ർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഗോൾഫ്  ജിടിഐ പെർഫോമൻസ് ഹാച്ച്ബാക്കിനായുള്ള ഔദ്യോഗിക ബുക്കിംഗുകൾ 2025 മെയ് 5 ന് ആരംഭിച്ചു . ഈ ഹോട്ട്-ഹാച്ചിന് മികച്ച സ്വീകാര്യത ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. വില പ്രഖ്യാപനത്തിന് മുമ്പുതന്നെ അതിന്റെ 150 യൂണിറ്റുകളുടെ ആദ്യ ബാച്ച് വിറ്റുതീർന്നു. ഓൺലൈൻ ക്വിസിന്റെ അടിസ്ഥാനത്തിലാണ് ആദ്യ അലോട്ട്‌മെന്റുകൾ നടത്തിയത്. അഞ്ചിൽ നാല് എങ്കിലും സ്കോർ ചെയ്യുവർക്കാണ് കാർ മുൻകൂട്ടി ബുക്ക് ചെയ്യാൻ യോഗ്യത ലഭിച്ചത്. ഗോൾഫ് ജിടിഐക്ക് ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. വരും ആഴ്ചകളിൽ ഇത് ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI 2.0L TSI എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 265bhp കരുത്തും 370Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ ഹോട്ട്-ഹാച്ച് 5.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കുമെന്നും പരമാവധി 250kmph വേഗത വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നു. ഇലക്ട്രോണിക് നിയന്ത്രിത ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്ക്, ഓപ്ഷണൽ അഡാപ്റ്റീവ് സസ്‌പെൻഷൻ, വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവയുള്ള പ്രോഗ്രസീവ് സ്റ്റിയറിംഗ് എന്നിവയും ഇതിന്റെ പ്രകടനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

ലെതർ പൊതിഞ്ഞ സ്‌പോർട്‌സ് സ്റ്റിയറിംഗ് വീൽ, മധ്യഭാഗത്ത് GTI ബാഡ്ജ്, ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ഉൾപ്പെടുന്ന സ്‌പോർട്ടി ആകർഷണമാണ് ഗോൾഫ് ജിടിഐയുടെ ഇന്റീരിയർ. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, 7-സ്പീക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

ഒറിക്സ് വൈറ്റ്, കിംഗ്സ് റെഡ്, ഗ്രനേഡില്ല ബ്ലാക്ക്, മൂൺസ്റ്റോൺ ഗ്രേ ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ ഹോട്ട്-ഹാച്ച് ലഭിക്കും. വലിയ ഹണികോമ്പ് പാറ്റേർഡ് എയർ ഡാം, എൽഇഡി ഹെഡ്‌ലാമ്പുകൾ, മധ്യഭാഗത്ത് പ്രകാശിതമായ ഫോക്‌സ്‌വാഗൺ ലോഗോ, 18 ഇഞ്ച് അലോയ് വീലുകൾ, ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, സ്മോക്ക്ഡ് എൽഇഡി ടെയിൽലാമ്പുകൾ, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, വേറിട്ട ഒരു റൂഫ് സ്‌പോയിലർ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ ഇതിന് സ്‌പോർട്ടി ആകർഷണം നൽകുന്നു.

ജൂണിൽ തിരഞ്ഞെടുത്ത ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകളിൽ മോഡലിന്റെ ഡെലിവറികൾ ആരംഭിക്കും. വരും ദിവസങ്ങളിൽ വിലകൾ വെളിപ്പെടുത്തും. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ എക്സ്-ഷോറൂം വില ഏകദേശം 60 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

YouTube video player