Asianet News MalayalamAsianet News Malayalam

മികച്ച ബുക്കിംഗുമായി ടൈഗൂണ്‍ കുതിക്കുന്നു

ഇപ്പോഴിതാ ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമായിരിക്കുകയാണ് ഫോക്സ്വാഗണ്‍ ടൈഗൂണും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 

Volkswagen SUV Taigun is booming with excellent bookings
Author
New Delhi, First Published Oct 16, 2021, 9:26 PM IST

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ Vokswagen) മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂണിനെ (Taigun)  അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഇപ്പോഴിതാ ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി (SUV) ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമായിരിക്കുകയാണ് ഫോക്സ്വാഗണ്‍ ടൈഗൂണും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ അവസാന വാരത്തില്‍ 16,000 യൂണിറ്റ് ബുക്കിംഗുകളാണ് വാഹനം സ്വന്തമാക്കായിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശികമായി നിര്‍മിക്കുന്നതിനാലാണ് ഇത്രയും ബുക്കിംഗുകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ടൈഗൂണിന് നേടാനായത്. ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിയാല്‍ ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 5,000 മുതല്‍ 6,000 യൂണിറ്റ് ടൈഗൂണ്‍ എസ്യുവി വില്‍ക്കാനാണ് ഫോക്സ്വാഗണ്‍ തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മിഡ്-സൈസ് എസ്യുവി ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴില്‍ പുതിയ ങഝആഅ0കച പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ആദ്യ മോഡലാണ്. 1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്നിങ്ങനെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് ടൈഗൂണിന് കരുത്തേകുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ പതിപ്പ് 113 യവു കരുത്തില്‍ 175 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനാകും ഇതില്‍ തെരഞ്ഞെടുക്കാനാവുക.

ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്. ഡൈനാമിക്കില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്പ്ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. എസ്.യു.വികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്സ്വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള ങആഝ അഛ കച പ്ലാറ്റ്ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

രണ്ട് പെട്രോള്‍ എഞ്ചിനിലാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ നാല് സിലിണ്ടര്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്സുള്ള പതിപ്പിന് ജിടി ബ്രാന്‍ഡിങും ഉണ്ടായിരിക്കും. 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് ടൈഗൂണ്‍ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ടൈഗൂണ്‍ മാസ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയും കഴിഞ്ഞ ദിവസം ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചിരുന്നു. ഒറിക്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ചെറു എസ്‌യുവി ടൈഗൂണ്‍ മാസവാടക നല്‍കാന്‍ ഫോക്‌സ്വാഗന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.  മാസം 28000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്. ഫോക്‌സ്വാഗന്‍ രാജ്യത്തെ 30 ഷോറൂമുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയത്. ആദ്യ ഘട്ടമായി ദില്ലി എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഡീലര്‍ഷിപ്പുകളിലാണ് പദ്ധതി നടപ്പാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios