ഇന്ത്യയിൽ പുറത്തിറങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ, ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതുതലമുറ എസ്‌യുവിയായ ടിഗുവാൻ ആർ ലൈനിൽ മൂന്നു ലക്ഷം രൂപ വരെ കിഴിവുകൾ പ്രഖ്യാപിച്ചു
ഇന്ത്യയിൽ പുറത്തിറങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ, ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതുതലമുറ എസ്‌യുവിയായ ടിഗുവാൻ ആർ ലൈനിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2025 ഓഗസ്റ്റിൽ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈനിൽ ഉപഭോക്താക്കൾക്ക് മൂന്നുലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും. ഈ സമയത്ത്, എസ്‌യുവിയിൽ രണ്ടുലക്ഷം രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും നൽകുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. സിബിയു (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ മോഡൽ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും പ്രീമിയം എസ്‌യുവി ആണ്.
190 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ പവർട്രെയിനിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 7-സ്പീഡ് ഡിഎസ്‍ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിരിക്കുന്നു. കൂടാതെ എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും മികച്ച ഗ്രിപ്പും നിയന്ത്രണവും നൽകുന്ന ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു.
പ്രീമിയം സവിശേഷതകളോടെയാണ് കമ്പനി ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.9 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ട്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, മസാജ് ഫംഗ്ഷനോടുകൂടിയ മുൻ സീറ്റുകൾ, എഡിഎഎസ് സവിശേഷതകൾ, ഒമ്പത് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിലെ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില 49 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
