സ്വീഡിഷ് ആഡംബര വാഹനനിര്‍മ്മാതാക്കളായ വോള്‍വോയുടെ എസ്‍യുവിയായ എക്‌സ്‍സി40 ന്‍റെ ബിഎസ് 6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വോള്‍വോയുടെ ആദ്യത്തെ മോഡലാണ് ഇത്.

2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 190 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 4600 ആർപിഎം വരെ പവർ നിലനിൽക്കുന്ന ഈ എഞ്ചിന് നൂറ് കിലോമീറ്റർ വേഗതയെടുക്കാൻ എട്ട് സെക്കന്റിൽ താഴെ മതി.

കോംപാക്ട് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌സി 40ന്‍റെ നിർമ്മാണം. എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍, എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക് പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിസ്റ്റന്‍സ് അലര്‍ട്ട്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓട്ടോമാറ്റിക് ഓപ്പണിങ് ബൂട്ട് എന്നിവയൊക്കെയുണ്ട്. എന്നാല്‍, ഓള്‍വീല്‍ ഡ്രൈവിന് പകരം ഫ്രണ്ട്വീല്‍ ഡ്രൈവായിരിക്കും ഇത്.

വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, കീലെസ് എന്‍ട്രി, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്, 14 ഹര്‍മന്‍ കാര്‍ഡണ്‍ സ്പീക്കറുകള്‍, ലെതര്‍ സീറ്റുകള്‍ എന്നിവയുമുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ മറ്റ് വോള്‍വോ മോഡലുകളെപ്പോലെ ഈ വാഹനവും ഒട്ടും പിറകിലല്ല. റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, എട്ട് എയര്‍ ബാഗുകള്‍, പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എ.ബി.എസ്., ഇ.ബി.ഡി., അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവ നല്‍കിയിട്ടുണ്ട്.  കാല്‍നടയാത്രക്കാര്‍, റോഡിലെ വസ്‍തുക്കള്‍ എന്നിവയെ കൂടാതെ റോഡിന് കുറുകെ ചാടാനൊരുങ്ങുന്ന മൃഗങ്ങളെക്കുറിച്ചുവരെ മുന്നറിയിപ്പ് നല്‍കുകയും വേണമെങ്കില്‍ സ്വയം വാഹനം നിയന്ത്രിക്കുകയും ചെയ്യുുന്ന അത്യാധുനിക സുരക്ഷാ സൌകര്യങ്ങള്‍ വാഹനത്തിലുണ്ട്.

ഡാഷ് ബോർഡിൽ എക്‌സ് സി 90യിലെ വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉയർന്നു നിൽപ്പുണ്ട്. 13 സ്പീക്കറുള്ള അതുല്യമായ ശബ്ദം നൽകുന്ന ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റവും ഇതിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. ഇതും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമൊക്കെ വോൾവോ എക്‌സ് സി 90യിൽ നിന്നും കടം കൊണ്ടതാണ്.

ഓറഞ്ച് നിറമാണ് എക്സ് സി 40ന്‍റെ ഇന്‍റീരിയര്‍. ലാവ എന്നാണ് ഈ നിറത്തെ വോൾവോ വിളിക്കുന്നത്. ഡോർപാഡിലും ഫ്‌ളോറിലും സെന്റർ കൺസോളിന്റെ വശങ്ങളിലുമെല്ലാം ഓറഞ്ച് പ്രഭ പടർത്തി നിൽക്കുന്നു. വെളുപ്പ് നിറമുള്ള കാറിലാണ് ഓറഞ്ച് നിറമുള്ള ഇന്റീരിയറുള്ളത്. ചുവപ്പ് നിറമുള്ള കാറുകളിൽ ഫുൾബ്ലാക്കാണ് കളർ തീം. ഏകദേശം 39.90 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില.