മഹീന്ദ്ര തങ്ങളുടെ സ്കോർപിയോ എൻ, XUV700, ബൊലേറോ എന്നീ ജനപ്രിയ എസ്‌യുവികൾ 2026-ൽ അപ്‌ഡേറ്റ് ചെയ്യാൻ പദ്ധതിയിടുന്നു. XUV700 ഫെയ്‌സ്‌ലിഫ്റ്റിൽ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉണ്ടാകും, ബൊലേറോ പുതിയ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കും.

ഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഐസിഇ, ഇവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാനും നിലവിലുള്ള ജനപ്രിയ എസ്‌യുവികളായ സ്കോർപിയോ എൻ, XUV700, ബൊലേറോ എന്നിവ 2026-ൽ അപ്‌ഡേറ്റ് ചെയ്യാനും പദ്ധതിയിടുന്നു. മഹീന്ദ്ര സ്കോർപിയോ എൻ, XUV700 എന്നിവയ്ക്ക് ചില ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉപയോഗിച്ച് മിഡ്‌ലൈഫ് അപ്‌ഡേറ്റുകൾ ലഭിക്കും. അതേസമയം ബൊലേറോ ഒരു പുതിയ പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെ അടുത്ത തലമുറയിലേക്ക് പ്രവേശിക്കും.

പുതിയ മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ഓട്ടം അടുത്തിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. അപ്‌ഡേറ്റ് ചെയ്‌ത മോഡലിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അപ്ഡേറ്റ് ചെയ്ത XUV700 ന്റെ പൂർണ്ണമായ ഫീച്ചർ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നിലവിലെ മോഡലിൽ ഇല്ലാത്ത ചില സവിശേഷതകൾ മഹീന്ദ്ര പരിഹരിക്കാൻ സാധ്യതയുണ്ട്. ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഒരു ഡിജിറ്റൽ കീ, പിൻവശത്തെ വെന്റിലേറ്റഡ് സീറ്റുകൾ, രണ്ടാം നിര യാത്രക്കാർക്കായി പ്രത്യേക കാലാവസ്ഥാ മേഖല, പിൻവശത്തെ യാത്രക്കാർക്കായി ഒരു പവർഡ് ഓട്ടോമൻ സീറ്റ്, പിൻവശത്തെ വയർലെസ് ചാർജിംഗ് പാഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ടുകൾ.

മുൻവശത്തായിരിക്കും മിക്ക സൗന്ദര്യവർദ്ധക മാറ്റങ്ങളും വരുത്തുക. പുതിയ മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിൽ ഥാർ റോക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വൃത്താകൃതിയിലുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, പരിഷ്കരിച്ച ഫ്രണ്ട് ബമ്പർ എന്നിവ ഉൾപ്പെടും. എസ്‌യുവിയിൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ഉൾപ്പെടുത്തിയേക്കാം, അതേസമയം ടയറുകളുടെ വലുപ്പത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല.

വാഹനത്തിന്‍റെ എഞ്ചിനിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ മഹീന്ദ്ര XUV700 2.0L ടർബോ പെട്രോൾ, 2.2L ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടരും. പെട്രോൾ മോട്ടോർ പരമാവധി 197bhp കരുത്തും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഡീസൽ എഞ്ചിൻ പരമാവധി 182bhp കരുത്തും 450Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ ട്രാൻസ്‍മിഷൻ ഓപ്ഷനുകളും മാറ്റമില്ലാതെ തുടരും . ടോപ് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകൾ ഓപ്ഷണൽ ഓൾവീൽ ഡ്രൈവ് സിസ്റ്റവുമായി തുടർന്നും വരും.