ചെന്നൈ: തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം.
പുലർച്ചെ മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന് മുമ്പിലുണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ ലോറില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ലോറി വെട്ടിത്തിരിച്ചപ്പോള്‍ കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിൽ പൊലീസ് കേസെടുത്തു.
