Asianet News MalayalamAsianet News Malayalam

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് മരണവാറന്‍റുമായി ജനറല്‍ മോട്ടോഴ്‍സ്

General motors new vehicles
Author
First Published Oct 8, 2017, 11:21 AM IST

വാഷിങ്​ടൺ: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് മരണമണിയുമായി ജനറല്‍ മോട്ടോഴ്‍സ്. 2023ന്​ മുമ്പ്​ പൂർണമായും മലിനീകരണ വിമുക്​തമായ വാഹനങ്ങളിലേക്ക്​ മാറാനൊരുങ്ങുകയാണെന്ന് പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കാളായ​ ജനറൽ മോ​ട്ടോഴ്​സ് വ്യക്തമാക്കി.

ഇതിനായി 22 പുതിയ മോഡലുകൾ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്​തമായ വാഹനലോകത്തിലേക്ക്​ ചുവടുവെക്കുക. പൂർണമായും ഇലക്​ട്രിക്​, ഹൈഡ്രജൻ തുടങ്ങിയവ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമിക്കാനാണ്​ ജി.എമ്മി​​ന്‍റെ പദ്ധതി. അടുത്ത 18 മാസങ്ങൾക്കുള്ളിൽ രണ്ട്​ ഇലക്​​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കും.

എസ്​ യു വി, പിക്ക്​ അപ്​, ട്രക്കുകൾ എന്നിവയാണ്​ കമ്പനി പ്രധാനമായും അമേരിക്കൻ വിപണിയിൽ പുറത്തിറക്കുന്നത്​. ഭാവി ഇലക്ട്രിക്കാണെന്ന്​ മനസിലാക്കുന്നുവെന്നും മലിനീകരണമില്ലാതെ വാഹനലോകമാണ്​ ലക്ഷ്യമെന്നും ജനറല്‍ മോട്ടോഴ്‍സ്  എക്​സിക്യൂട്ടിവ്​ വൈസ്​ പ്രസിഡൻറ്​ മാർക്ക്​ റെസ്സ്​ വ്യക്തമാക്കി.

മലിനീകരണ വിമുക്​തമായ വാഹനങ്ങൾ 2023ന്​ മുമ്പ്​ പുറത്തിറക്കുമെന്ന്​ മറ്റ്​ പല പ്രമുഖ നിർമാതാക്കളും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios