ഈ ഹെൽമറ്റുകൾക്ക് നിരോധനം വരുന്നു
ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾക്ക് രാജ്യത്ത് നിരോധനം വരുന്നു. ആറു മാസത്തിനകം ഇത്തരം ഹെൽമറ്റുകളുടെ വിൽപ്പന രാജ്യവ്യാപകമായി വിലക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ പാനലിനെ അറിയിച്ചു. റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഹെൽമറ്റുകൾക്ക് ബി ഐ എസ് നിലവാരം കർശനമാക്കാനുള്ള തീരുമാനം.
രാജ്യത്തെ ഇരുചക്രവാഹന യാത്രികർ ഉപയോഗിക്കുന്ന ഹെൽമറ്റുകളിൽ 75 മുതൽ 80% വരെ ഗുണനിലവാരമില്ലാത്തവയും ഐ എസ് ഐ മുദ്രയില്ലാത്തവയുമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞു വിലയ്ക്കു ലഭിക്കുമെന്നതിനാൽ സുരക്ഷ അവഗണിച്ചും പലരും ഇത്തരം ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റുകളാണ് ഉപയോഗിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. തീരുമാനത്തെ ഐ എസ് ഐ മുദ്രയുള്ള ഹെല്‍മറ്റ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ സ്വാഗതം ചെയ്തു.
