ഫോര്‍ഡ് ഇന്‍ഡ്യ ഹാച്ച് ബാക്ക്, കോംപാക്ട് സെഡാന്‍, കോംപാക്ട് എസ്‍യുവി മോഡല്‍ വാഹനങ്ങള്‍ ഡിസ്‍കൗണ്ടില്‍ വില്‍ക്കുന്നു. ഫിഗോ, ആസ്‍പെയര്‍, എക്കോസ്പോട്ട് എന്നീ വാഹനങ്ങള്‍ക്കാണ് വന്‍ ഡിസ്കൗണ്ട് നല്‍കുന്നത്.

ഈ ജൂലൈ 1 മുതല്‍ ജിഎസ്‍ടി നിലവില്‍ വരുന്ന പശ്ചാത്തലിത്തിലാണ് ഡിസ്‍കൗണ്ട്. ഫിഗോയ്ക്കും അസ്‍പെയറിനും 10,000 മുതല്‍ 20,000 രൂപ വരെ വിലക്കുറവുണ്ടാകും. എക്കോസ്പോട്ടിന് 20,000 മുതല്‍ 30,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

ഫിഗോയ്ക്ക് 4.75 ലക്ഷം മുതല്‍ 7.73 ലക്ഷം വരെയാണ് ഡല്‍ഹി എക്സ് ഷോറൂം വില. അസ്‍പെയറിന് 5.44 മതല്‍ 8.28 വരെയും എക്കോസ്‍പോട്ടിന് 7.18 ലക്ഷം മുതല്‍ 10.76 ലക്ഷം വരെയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.